- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്തുനിന്ന് കാണാതായ 13-കാരനെ കണ്ടെത്തി; വീടുവിട്ടത് മാതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന്
കോട്ടയം: വൈക്കത്ത് കാണാതായ 13-കാരനെ കണ്ടെത്തി. ഞായറാഴ്ച അര്‍ധരാത്രി 12 മണിയോടെ കടുത്തുരുത്തിയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം കാരയില്‍ചിറ ജാസ്മിന്റെ മകന് അഥിനാനെയാണ് ശനിയാഴ്ച വൈകീട്ട് കാണാതായത്.കുട്ടിയുടെ പിറന്നാള്‍ ആയിരുന്നു ശനിയാഴ്ച. തുടര്‍ന്ന് സമീപത്തെ വീട്ടില്‍ കേക്ക് നല്കാന് പോയ കുട്ടിയെ കാണാതായതോടെ മാതാവ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതിനിടയിലാണ് രാത്രി എട്ട് മണിക്ക് ശേഷം കുട്ടിയെ സൈക്കിളില്‍ വൈക്കത്തെ കടുത്തുരുത്തി പാതയില്‍ കണ്ടതായി പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുന്നത്. ഇവിടങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ നാട്ടുകാരാണ് സൈക്കിളിലെത്തിയ കുട്ടിയെ കണ്ടത്. പിന്നാലെ, സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. മാതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് അഥിനാന് വീടുവിട്ടിറങ്ങിയത്. 150 രൂപയും കുട്ടിയുടെ കൈയ്യിലുണ്ടായിരുന്നു.
RELATED STORIES
ആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMTമഞ്ഞപ്പിത്തം; ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍
21 Nov 2024 8:37 AM GMTകോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
21 Nov 2024 8:32 AM GMT