- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നൂറ് ദിന കര്‍മപരിപാടി: വൈദ്യുതി മേഖലയില്‍ തുടക്കമിട്ടത് 29.2 കോടിയുടെ പദ്ധതികള്‍
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ വൈദ്യുതി മേഖലയില്‍ 29.2 കോടി രൂപയുടെ പദ്ധതികള്‍ക്ക് കെഎസ്ഇബി തുടക്കം കുറിച്ചു. 479 പ്രവൃത്തികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ പദ്ധതികള്‍ക്കൊപ്പം നേരത്തെ ആരംഭിച്ചവയുടെ നിര്‍വഹണവും കാര്യക്ഷമമായി പുരോഗമിച്ചുവരികയാണെന്ന് കോട്ടയം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എബി കുര്യാക്കോസ് അറിയിച്ചു. നിലാവ് പദ്ധതിയില്‍ ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലും അയര്‍ക്കുന്നം, കിടങ്ങൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലുമായി 1500 എല്‍ഇഡി തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു.
ഫിലമെന്റ് രഹിത കേരളം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായി 652838 എല്‍ഇഡി ബള്‍ബുകള്‍ വിതരന്നം ചെയ്തു. കേരള വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 31 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 155 ലക്ഷം രൂപയുടെ 76 പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുന്നു. 27 സ്ഥലങ്ങളില്‍ സൗര നിലയങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കുകയും 12 നിലയങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. നാല് കേന്ദ്രങ്ങളില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. 28 ട്രാന്‍സ്‌ഫോര്‍മറുകളും 58. 73 കിലോ മീറ്റര്‍ പുതിയ 11 കെവി ലൈനുകളും 44.33 കിലോ മീറ്റര്‍ എല്‍ടി ലൈനുകളും സ്ഥാപിച്ചു. 2802 പുതിയ എല്‍ടി കണക്ഷനുകളും ആറ് എച്ച്ടി കണക്ഷനുകളും നല്‍കിയതായും അദ്ദേഹം പറഞ്ഞു.
RELATED STORIES
കാട്ടാന നാട്ടിലിറങ്ങിയല്ലല്ലോ ആളുകളെ കൊന്നത് കാട്ടിനുള്ളില്‍...
16 Jan 2025 7:35 AM GMT15കാരിയെ താലിചാര്‍ത്തി പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മാതാവും യുവാവും...
16 Jan 2025 7:14 AM GMTകലാമണ്ഡലത്തിനിത് പുതിയ ചരിത്രം; നൃത്താധ്യാപകനായി ആര്‍എല്‍വി...
16 Jan 2025 7:07 AM GMTവയസ്സ് 124; ക്യൂ ചൈഷിയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍ ഇതാണ്
16 Jan 2025 6:45 AM GMTമലയോര മേഖലയുടെ ജീവല്‍ പ്രശ്നം ഉയര്‍ത്തിപ്പിടിച്ച ഹര്‍ത്താല്‍ പൊതുസമൂഹം ...
16 Jan 2025 6:37 AM GMTഗസയിലെ വെടിനിര്‍ത്തല്‍ സ്വാഗതം ചെയ്ത് ഇന്ത്യ
16 Jan 2025 6:31 AM GMT