Kozhikode

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും; ജില്ലാ കലക്ടര്‍

സ്ഥാപനങ്ങളിലും ചടങ്ങുകളിലും വരുന്ന ആളുകളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റര്‍ നിര്‍ബന്ധമാണ്.

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും; ജില്ലാ കലക്ടര്‍
X

കോഴിക്കോട്: ജില്ലയില്‍ സമ്പര്‍ക്ക കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ദുരന്തനിവാരണസമിതി യോഗം തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ സാംബ ശിവ റാവു പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രവണത ആളുകളില്‍ കണ്ടുവരുന്നുണ്ട്. ഇത് ഒരിക്കലും അനുവദിക്കാന്‍ കഴിയില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജാഗ്രതയോടെ മുന്നോട്ടു പോയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കലക്ടര്‍ പറഞ്ഞു.

ആളുകള്‍ കൂട്ടമായി നില്‍ക്കുന്നതും മാസ്‌ക് കൃത്യമായി ഉപയോഗിക്കാതിരിക്കുന്നതും വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കണ്‍ട്രോള്‍ റൂമുകളുണ്ട്. പുറത്ത് നിന്ന് വരുന്ന ആളുകളെയെല്ലാം നിരീക്ഷണത്തിലാക്കും. വിവാഹം ചടങ്ങുകളില്‍ 50ല്‍ കൂടുതല്‍ പേരെ അനുവദിക്കില്ല. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം ചടങ്ങുകള്‍ നടത്തേണ്ടത്. പ്രാര്‍ഥനാ കേന്ദ്രങ്ങളില്‍ സാമൂഹിക അകലം ഉറപ്പ് വരുത്തണം. യാത്രാ പശ്ചാത്തലമുള്ളവരോ നിരീക്ഷണത്തില്‍ കഴിഞ്ഞവരോ പൊതുജനസമ്പര്‍ക്കം ഇല്ലാതെ കഴിയണം. ഗ്രാമീണ വിനോദ സഞ്ചാരമേഖലകളില്‍ അയല്‍ ജില്ലകളില്‍ നിന്നടക്കം ആളുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

വ്യാപാര സ്ഥാപനങ്ങളില്‍ ആറടി അകലം പാലിക്കണം. കടയുടെ വിസ്തൃതിക്കനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാന്‍ പാടുള്ളു. സ്ഥാപനങ്ങളിലും ചടങ്ങുകളിലും വരുന്ന ആളുകളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്റ്റര്‍ നിര്‍ബന്ധമാണ്. പ്രായം കൂടിയവര്‍ പൊതുവിടങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക. രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്ക് പോലിസ് അനുവാദം നിര്‍ബന്ധമാണ്. അത്തരം പരിപാടികളില്‍ 10ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല. മറ്റുജില്ലകളിലേക്ക് പോകുന്നവര്‍ വാര്‍ഡ് ആര്‍.ആര്‍.ടി കളെ വിവരം അറിയിക്കണം. ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. അവര്‍ക്ക് താമസസൗകര്യവും ഏര്‍പ്പെടുത്തും. മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും പൊലിസ് നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോഴിക്കോട് സിറ്റി അഡീ.ഡിസിപി കെ.പി.റസാഖ്, റൂറല്‍ ഡിസ്ട്രിക്ട് കണ്‍ട്രോള്‍ അസി.കമ്മീഷണര്‍ രാകേഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ പച്‌കെടുത്തു.




Next Story

RELATED STORIES

Share it