Kozhikode

വെങ്ങളം -രാമനാട്ടുകര ബൈപാസിലെ ഇലക്കാടുകള്‍ വെട്ടി മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാട് വെട്ടിത്തെളിക്കാന്‍ നടപടി സ്വീകരിച്ച ശേഷം ദേശീയ പാതാ അതോറിറ്റി ജില്ലാ മേധാവി രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

വെങ്ങളം -രാമനാട്ടുകര ബൈപാസിലെ ഇലക്കാടുകള്‍ വെട്ടി മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

പ്രതീകാത്മക ചിത്രം

കോഴിക്കോട്: വെങ്ങളം രാമനാട്ടുകര ബൈപ്പാസില്‍ പ്രധാന ഇടറോഡുകള്‍ക്ക് സമീപം ഡ്രൈവര്‍മാരുടെ കാഴ്ചമറക്കുന്ന തരത്തില്‍ പടര്‍ന്നു പന്തലിച്ച ഇല പടര്‍പ്പുകള്‍ വെടിമാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

കാട് വെട്ടിത്തെളിക്കാന്‍ നടപടി സ്വീകരിച്ച ശേഷം ദേശീയ പാതാ അതോറിറ്റി ജില്ലാ മേധാവി രണ്ടാഴ്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

ബൈപ്പാസ് നിര്‍മിച്ച ശേഷം 13 ഓളം പേരാണ് അപകടത്തില്‍ മരിച്ചത്. ചെറിയ റോഡുകളില്‍ നിന്ന് ബൈപാസിലേക്ക് പ്രവേശിപ്പിക്കുമ്പോഴാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. അമ്പലപ്പടി, കാമ്പുറത്ത് കാവ് ജങ്ഷന്‍, പെരിങ്ങിണി വിഷ്ണു ക്ഷേത്രം, മൊകവൂര്‍ കുണ്ടു പറമ്പ് ജങ്ക്ഷന്‍, മാളിക്കടവ് മേഖലകളിലാണ് ഇടപടര്‍പ്പുകള്‍ കാരണം അപകടമുണ്ടാക്കുന്നത്. ട്രാഫിക് നിര്‍ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍ പോലും ഇലക്കാടിനുള്ളിലാണ്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Next Story

RELATED STORIES

Share it