Kozhikode

'തെരുവിന്റെ മക്കള്‍' ചാരിറ്റബിള്‍ സൊസൈറ്റിയുടെ കുടിനീര്‍ പദ്ധതിക്ക് തുടക്കം

എം കെ രാഘവന്‍ എംപിയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പാവങ്ങള്‍പോലും ദാഹമകറ്റാന്‍ 20 രൂപ മുടക്കി ബോട്ടില്‍ കുടിവെള്ളം വാങ്ങേണ്ടിവരുന്ന സാഹചര്യം മനസ്സിലാക്കിയാണ് തെരുവിന്റെ മക്കള്‍ ചാരിറ്റബിള്‍ സൊസൈറ്റി കേരളയുടെ കോഴിക്കോട് കമ്മിറ്റിലെ ഒരുകൂട്ടം പ്രവര്‍ത്തകരുടെ സഹകരണത്തോടെ കുടിനീര്‍ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.\സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.

തെരുവിന്റെ മക്കള്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കുടിനീര്‍ പദ്ധതിക്ക് തുടക്കം
X

കോഴിക്കോട്: തെരുവിന്റെ മക്കള്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദാഹിക്കുന്നവരുടെ ദാഹമകറ്റുക എന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ ആശുപത്രികളിലും തെരുവോരങ്ങളിലും നടപ്പാക്കിവരുന്ന കുടിനീര്‍ പദ്ധതിയുടെ ആദ്യഘട്ട വാട്ടര്‍ ഫില്‍റ്റര്‍ യൂനിറ്റ് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ സ്ഥാപിച്ചു.

എം കെ രാഘവന്‍ എംപിയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പാവങ്ങള്‍പോലും ദാഹമകറ്റാന്‍ 20 രൂപ മുടക്കി ബോട്ടില്‍ കുടിവെള്ളം വാങ്ങേണ്ടിവരുന്ന സാഹചര്യം മനസ്സിലാക്കിയാണ് തെരുവിന്റെ മക്കള്‍ ചാരിറ്റബിള്‍ സൊസൈറ്റി കേരളയുടെ കോഴിക്കോട് കമ്മിറ്റിലെ ഒരുകൂട്ടം പ്രവര്‍ത്തകരുടെ സഹകരണത്തോടെ കുടിനീര്‍ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.-സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.

പല കാരണങ്ങളാല്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ അനാഥകള്‍ക്ക് ഒരുനേരെത്ത ഭക്ഷണം നല്‍കുക, ആരോരുമില്ലാത്തവരെ ജനമൈത്രി പോലിസിന്റെ സഹായത്തോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ നല്‍കി സ്‌നേഹാലയത്തിലും വൃദ്ധസദനങ്ങളിലും പാര്‍പ്പിക്കുക, കുടുംബത്തില്‍നിന്ന് ഒറ്റപ്പെട്ടവരെ തിരികെയെത്തിക്കുന്നതിന് മുന്‍കൈയെടുക്കുക, സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന അശരണരായവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുക, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കിടപ്പുരോഗികള്‍ക്ക് ശുശ്രൂഷയ്ക്കും വീട് അറ്റകുറ്റപ്പണിക്കും സഹായം നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും സൊസൈറ്റി നടത്തിവരുന്നത്. ഒടുവില്‍ കുടിനീര്‍ പദ്ധതിയെന്ന പേരില്‍ പുതിയ കാല്‍വയ്പ്പുകൂടി നടത്തിയിരിക്കുകയാണ് ഈ കൂട്ടായ്മ.

Next Story

RELATED STORIES

Share it