Kozhikode

എസ് ഡി പി ഐ പ്രവര്‍ത്തകരെ മഹല്ലില്‍ നിന്ന് പുറത്താക്കിയതിനെതിരെ വഖഫ് ബോര്‍ഡ് വിധി

എസ് ഡി പി ഐ പ്രവര്‍ത്തകരെ മഹല്ലില്‍ നിന്ന് പുറത്താക്കിയതിനെതിരെ വഖഫ് ബോര്‍ഡ് വിധി
X

വേളം: വേളം പഞ്ചായത്തിലെ വലകെട്ട് മഹല്ലില്‍ നിന്ന് എസ് ഡി പി ഐ പ്രവര്‍ത്തകരെ രാഷ്ട്രീയ പ്രേരിതമായി പുറത്താക്കിയ നടപടി തെറ്റാണെന്നും അവരെ മഹല്ലില്‍ തിരിച്ചെടുക്കണമെന്നും വഖഫ് ബോര്‍ഡ് വിധി. ഇവര്‍ക്ക് ജനറല്‍ ബോഡിയില്‍ അംഗത്വം നല്‍കാനും അവരില്‍ നിന്നും വരിസംഖ്യ ഉള്‍പ്പെടെ സ്വീകരിക്കാനും വഖഫ് ബോര്‍ഡ് പുറപ്പെടുവിച്ച വിധിന്യായത്തില്‍ ഉത്തരവിട്ടു.

എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ആയതിന്റെ പേരില്‍ മുഹ്‌സിന്‍, റഫീഖ് , ഷാദുലി, സാദിഖ് തുടങ്ങിയ എസ് ഡി പി ഐ പ്രവര്‍ത്തകരെയാണ് വേളം പഞ്ചായത്തിലെ വലക്കെട്ട് മഹല്ലില്‍ നിന്നു ലീഗ് അനുകൂല കമ്മറ്റി പുറത്താക്കിയിരുന്നത്. വേളം പുത്തലത്ത് നടന്ന ചില അനിഷ്ഠ സംഭവങ്ങളുടെ മറവില്‍ പ്രശ്‌നങ്ങളൊന്നുമില്ലാത്ത വലകെട്ട് മഹല്ലില്‍, മഹല്ല് കമ്മറ്റി ധൃതി പിടിച്ച് രാഷ്ട്രീയ ചായ് വിന്റെ പേരിലെടുത്ത തീരുമാനത്തിനാണ് വഖഫ് ബോര്‍ഡ് വിധിയിലൂടെ തിരുത്ത് വന്നിരിക്കുന്നത്. മത സ്ഥാപനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന തെറ്റായ പ്രവണതകള്‍ക്കാണ് ഈ വിധിയിലൂടെ തിരിച്ചടി നേരിട്ടിരിക്കുന്നതെന്ന് എസ് ഡി പി ഐ ശാന്തിനഗര്‍ ബ്രാഞ്ച് പ്രസിഡന്റ് അഷറഫ് മോരങ്ങാട്ട് പ്രതികരിച്ചു.




Next Story

RELATED STORIES

Share it