Kozhikode

പോലിസില്‍ ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനം; വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

പോലിസില്‍ ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനം; വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി
X

കോഴിക്കോട്: പോലിസിലെ ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനമാണ് പൊതുജനങ്ങളോടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍, അതിന്റെ പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ പോലിസിനെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പോലിസിന് പോരായ്മകളും പ്രശ്‌നങ്ങളുമുണ്ട്. അവരെ കുറ്റവിമുക്തമാക്കാനാണ് ശ്രമിക്കുന്നത്. പോലിസില്‍ തെറ്റായ പ്രവണത പുലര്‍ത്തുന്നവരെ കൂടി തെറ്റ് തിരുത്തുന്നതിനാവശ്യമായ നടപടികളാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സിപിഎം ജില്ലാ സമ്മേളനങ്ങളിലുടനീളം പോലിസിനെതിരേ വ്യാപകമായുണ്ടാവുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യുവജന രംഗത്തും എസ്എഫ്‌ഐയിലുമുള്ളവര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കണം. വഴിതെറ്റിയവരെ തിരിച്ചുകൊണ്ട് വരാന്‍ ശ്രമിക്കണം. അകാരണമായി ആരെയും ജയിലടയ്ക്കണമെന്നില്ല. പന്തീരാങ്കാവ് യുഎപിഎ കേസില്‍ ഉയരുന്ന ചോദ്യത്തിന് പരോക്ഷമായി മുഖ്യമന്ത്രി മറുപടി നല്‍കി. പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും ത്വാഹയും പ്രതികള്‍ തന്നെയാണെന്ന നിഗമനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഎം എന്നാണ് മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ വ്യക്തമാവുന്നത്. യുഎപിഎക്കെതിരായ ദേശീയ തലത്തിലെ നിലപാട് എന്തുകൊണ്ട് കോഴിക്കോട് ഉണ്ടായില്ലെന്നായിരുന്നു സിപിഎം പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്.

Next Story

RELATED STORIES

Share it