Malappuram

ബിജെപി ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നു: കെ സി വേണുഗോപാല്‍

ബിജെപി ഇന്ത്യന്‍ ഭരണഘടന പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നു: കെ സി വേണുഗോപാല്‍
X

പരപ്പനങ്ങാടി: ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി ഡോ അംബേദ്കറെ അപമാനിച്ചു കൊണ്ട് ഇന്ത്യന്‍ ഭരണഘടന മാറ്റാന്‍ ബിജെപി ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ എം പി. ഇന്ത്യന്‍ ജനാധിപത്യത്തേയും ജ്യുഡീഷ്യറിയേയും അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ് ഭവന്‍' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മതേതരത്തവും ജനാധിപത്യവും തുടര്‍ന്നുകൊണ്ടുപോവാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാത്രമെ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ എ.പി.അനില്‍കുമാര്‍, അഡ്വ ടി.സിദ്ദീഖ് എം.എല്‍.എ., വി.എസ് ജോയ്, ആര്യാടന്‍ ഷൗക്കത്ത് , പി.ടി. അജയ് മോഹന്‍ വി.എ.കരീം, വി.പി. ഖാദര്‍, ശ്രീജിത്ത് അധികാരത്തില്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍ സംസാരിച്ചു.




Next Story

RELATED STORIES

Share it