Malappuram

ചെമ്മലപ്പാറ പൂരപറമ്പ് പാലം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കും: കെ പി എ മജീദ്

തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി കൊട്ടന്തല പ്രദേശവും താനൂര്‍ നിയോജക മണ്ഡലത്തില്‍ ഓലപീടിക മോര്യ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പാലത്തിനായി ശ്രമങ്ങള്‍ നടത്തുന്നത്.

ചെമ്മലപ്പാറ പൂരപറമ്പ് പാലം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കും: കെ പി എ മജീദ്
X
പരപ്പനങ്ങാടി: പരപ്പനങ്ങാടി- താനൂര്‍ മുന്‍സിപ്പാലിറ്റികളെ ബന്ധിപ്പിച്ച് കോട്ടന്തല ചെമ്മലപ്പാറ പാലം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുമെന്ന് കെ പി എ മജീദ് പറഞ്ഞു. ഈ പ്രദേശം മുന്‍ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉള്‍പ്പെടെയുള്ള നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി കൊട്ടന്തല പ്രദേശവും താനൂര്‍ നിയോജക മണ്ഡലത്തില്‍ ഓലപീടിക മോര്യ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പാലത്തിനായി ശ്രമങ്ങള്‍ നടത്തുന്നത്. ന്യൂക്കട്ട് ടൂറിസം പദ്ധതിക്ക് കൂടി ഉപകാരപ്പെടുന്ന തരത്തിലാണ് പാലം നിര്‍മിക്കുക. ഉള്‍നാടന്‍ ജലഗതാഗത പാതയായതിനാല്‍ ആര്‍ച്ച് രൂപത്തിലുള്ള പാലമായിരിക്കും ഉണ്ടാക്കുക. ഡിസൈന്‍ പി കെ അബ്ദുര്‍റബ്ബ് വിദ്യഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് തന്നെ തയ്യാറാക്കിയിരുന്നു. എന്നാല്‍ പിന്നീടെത്തിയ ഇടത് സര്‍ക്കാര്‍ പ്രവൃത്തി മുന്നോട്ട് കൊണ്ട് പോയില്ല. പാലത്തിന്റെ എസ്റ്റിമേറ്റ് പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. 18 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് നടപ്പിലാക്കുന്നതിന് വേണ്ടി വലിയ പരിശ്രമങ്ങള്‍ നടത്തും.

അടുത്ത നിയമ സഭ സമ്മേളന സമയത്ത് വിഷയം പൊതുമരമാത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും.

കെ പി എ മജീദിനും പി കെ അബ്ദുര്‍റബ്ബിനും പുറമെ മുസ്്‌ലിംലീഗ് താനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം പി അഷ്‌റഫ്, താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി പി ഷംസുദ്ധീന്‍, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മാറമ്പത്ത്, ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു, സ്ഥിരസമിതി അധ്യക്ഷരായ പി പി ഷാഹുല്‍ ഹമീദ്, സി നിസാര്‍ അഹമ്മദ്, താനൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ റഷീദ് മോര്യ, പി വി നൗഷാദ്, വി പി അഷ്‌റഫ്, പരപ്പനങ്ങാടി കൗണ്‍സിലര്‍മാരായ അസീസ് കൂളത്ത്, സീനത്ത് ആലിബാപ്പു, മുസ്്‌ലിംലീഗ് നോക്കളായ സി അബ്ദുറഹ്മാന്‍ കുട്ടി, സി ടി നാസര്‍, ആസിഫ് പാട്ടശ്ശേരി, പി വി മുസ്തഫ, സി അബൂബക്കര്‍ ഹാജി, കെ നൂര്‍ മുഹമ്മദ്, എ സുബ്രമണ്യന്‍, പാട്ടശ്ശേരി ബാപ്പുട്ടി ഹാജി, ബഷീര്‍ പാട്ടശ്ശേരി, കോയ പിലാശ്ശേരി, പി വി അസീസ്, ഇസ്ഹാഖ് കൂളത്ത്, എ കെ ഫൈസല്‍, അനീസ് പാട്ടശ്ശേരി സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it