- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ 1,321 പേര്‍ക്ക് കൊവിഡ്; 1,092 പേര്‍ക്ക് രോഗമുക്തി
കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അല്‍പ്പം ഉയര്‍ന്ന് 13.57 ശതമാനത്തിലെത്തിയിട്ടുണ്ട്
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കുള്‍പ്പടെ 1,321 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.
കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അല്‍പ്പം ഉയര്‍ന്ന് 13.57 ശതമാനത്തിലെത്തിയിട്ടുണ്ട്. 1,092 പേരാണ് ബുധനാഴ്ച കൊവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ 3,15,473 പേരാണ് കൊവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.ബുധനാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ 1,267 പേര്‍ക്ക് നേരത്തെ രോഗം ബാധിച്ചവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 24 പേര്‍ക്ക് ഉറവിടമറിയാതെയുമാണ്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 25 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 1073 പേര് കൊവിഡ് ബാധിച്ച് മരിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
31,393 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 10,469 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 736 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 220 പേരും 86 പേര് കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 467 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 23) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 04
ആലങ്കോട് 02
ആലിപ്പറമ്പ് 23
അമരമ്പലം 04
ആനക്കയം 14
അങ്ങാടിപ്പുറം 26
അരീക്കോട് 03
ആതവനാട് 11
ഊരകം 05
ചാലിയാര്‍ 18
ചീക്കോട് 07
ചേലേമ്പ്ര 02
ചെറിയമുണ്ടം 04
ചെറുകാവ് 07
ചോക്കാട് 24
ചുങ്കത്തറ 24
എടക്കര 19
എടപ്പറ്റ 09
എടപ്പാള്‍ 10
എടരിക്കോട് 04
എടവണ്ണ 19
എടയൂര്‍ 17
ഏലംകുളം 06
ഇരിമ്പിളിയം 02
കാലടി 07
കാളികാവ് 40
കല്പകഞ്ചേരി 04
കണ്ണമംഗലം 24
കരുളായി 01
കരുവാരക്കുണ്ട് 46
കാവനൂര്‍ 04
കീഴാറ്റൂര്‍ 12
കീഴുപറമ്പ് 22
കോഡൂര്‍ 04
കൊണ്ടോട്ടി 20
കൂട്ടിലങ്ങാടി 05
കോട്ടക്കല്‍ 11
കുറുവ 16
കുറ്റിപ്പുറം 25
കുഴിമണ്ണ 13
മക്കരപ്പറമ്പ് 27
മലപ്പുറം 16
മമ്പാട് 08
മംഗലം 13
മഞ്ചേരി 34
മങ്കട 06
മാറാക്കര 17
മാറഞ്ചേരി 09
മേലാറ്റൂര്‍ 01
മൂന്നിയൂര്‍ 15
മൂര്‍ക്കനാട് 32
മൂത്തേടം 13
മൊറയൂര്‍ 07
മുതുവല്ലൂര്‍ 02
നന്നമ്പ്ര 10
നന്നംമുക്ക് 11
നിലമ്പൂര്‍ 19
നിറമരുതൂര്‍ 19
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 10
പള്ളിക്കല്‍ 05
പാണ്ടിക്കാട് 29
പരപ്പനങ്ങാടി 20
പറപ്പൂര് 02
പെരിന്തല്‍മണ്ണ 24
പെരുമണ്ണ ക്ലാരി 10
പെരുമ്പടപ്പ് 36
പെരുവള്ളൂര്‍ 03
പൊന്മള 10
പൊന്മുണ്ടം 12
പൊന്നാനി 37
പൂക്കോട്ടൂര്‍ 05
പോരൂര്‍ 11
പോത്തുകല്ല് 06
പുലാമന്തോള്‍ 06
പുളിക്കല്‍ 05
പുല്‍പ്പറ്റ 10
പുറത്തൂര്‍ 15
പുഴക്കാട്ടിരി 01
താനാളൂര്‍ 08
താനൂര്‍ 14
തലക്കാട് 05
തവനൂര്‍ 04
താഴേക്കോട് 10
തേഞ്ഞിപ്പലം 03
തെന്നല 11
തിരുനാവായ 11
തിരുവാലി 06
തൃക്കലങ്ങോട് 06
തൃപ്രങ്ങോട് 01
തുവ്വൂര്‍ 04
തിരൂര്‍ 06
തിരൂരങ്ങാടി 19
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി 14
വളവന്നൂര്‍ 12
വള്ളിക്കുന്ന് 23
വട്ടംകുളം 03
വാഴക്കാട് 05
വാഴയൂര്‍ 12
വഴിക്കടവ് 40
വെളിയങ്കോട് 20
വേങ്ങര 16
വെട്ടത്തൂര്‍ 07
വെട്ടം 15
വണ്ടൂര്‍ 11
RELATED STORIES
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMTവയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില...
25 Dec 2024 11:42 AM GMTപിറന്നാള്‍ ആഘോഷത്തിനിടെ ദേഹത്ത് മൂത്രമൊഴിച്ചു; ദലിത് വിദ്യാര്‍ഥി...
25 Dec 2024 11:15 AM GMTആറാട്ടുപുഴയില്‍ വയോധികയെ കടിച്ചുകൊന്ന തെരുവുനായകളെ പിടികൂടാനായില്ല,...
25 Dec 2024 10:55 AM GMTവയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതി; പ്രഖ്യാപനം നാളെ
25 Dec 2024 10:41 AM GMT