- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ 1,779 പേര്‍ക്ക് കൊവിഡ്; 2,244 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.99
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,726 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 02ഉറവിടമറിയാതെ രോഗബാധിതരായവര്‍ 40രോഗബാധിതരായി ചികിത്സയില്‍ 19,781 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 61,261 പേര്‍
മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച 2,244 പേര്‍ രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 1,779 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു. 12.99 ശതമാനമാണ് ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്നും വിദഗ്ധ പരിചരണത്തിനു ശേഷം കൊവിഡ് വിമുക്തരായവര്‍ ജില്ലയില്‍ 3,65,031 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്.
ഇത്തരത്തില്‍ 1,726 പേര്‍ക്കാണ് തിങ്കളാഴ്ച രോഗബാധയുണ്ടായത്. 40 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 61,261 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 19,781 പേര്‍ ചികിത്സയിലാണ്.
കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 660 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 371 പേരും 145 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 462 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,467 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
മലപ്പുറം ജില്ലയില്‍ കൊവിഡ് 19 വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന് സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അഭ്യര്‍ഥിച്ചു. രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണം.
അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് ആരും തന്നെ പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം.വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.തിങ്കളാഴ്ച (ജൂലൈ 26) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,എ.ആര്‍ നഗര്‍ 05ആലങ്കോട് 45ആലിപ്പറമ്പ് 17അമരമ്പലം 37ആനക്കയം 15അങ്ങാടിപ്പുറം 114അരീക്കോട് 23ആതവനാട് 12ഊരകം 06ചാലിയാര്‍ 28ചീക്കോട് 17ചേലേമ്പ്ര 38ചെറിയമുണ്ടം 15ചെറുകാവ് 02ചോക്കാട് 55ചുങ്കത്തറ 12എടക്കര 08എടപ്പറ്റ 01എടപ്പാള്‍ 07എടരിക്കോട് 02എടവണ്ണ 26എടയൂര്‍ 01ഏലംകുളം 24ഇരിമ്പിളിയം 04കാലടി 06കാളികാവ് 21കല്‍പകഞ്ചേരി 21കണ്ണമംഗലം 08കരുളായി 06കരുവാരക്കുണ്ട് 09കാവനൂര്‍ 11കീഴാറ്റൂര്‍ 04കീഴുപറമ്പ് 16കോഡൂര്‍ 22കൊണ്ടോട്ടി 25കൂട്ടിലങ്ങാടി 30കോട്ടക്കല്‍ 10കുറുവ 17കുറ്റിപ്പുറം 08കുഴിമണ്ണ 15മക്കരപ്പറമ്പ് 42മലപ്പുറം 43മമ്പാട് 15മംഗലം 08മഞ്ചേരി 68മങ്കട 40മാറാക്കര 06മാറഞ്ചേരി 17മേലാറ്റൂര്‍ 04മൂന്നിയൂര്‍ 07മൂര്‍ക്കനാട് 06മൊറയൂര്‍ 04മുതുവല്ലൂര്‍ 10നന്നമ്പ്ര 05നന്നംമുക്ക് 12നിലമ്പൂര്‍ 90നിറമരുതൂര്‍ 02ഒതുക്കുങ്ങല്‍ 12ഒഴൂര്‍ 03പള്ളിക്കല്‍ 08പാണ്ടിക്കാട് 21പരപ്പനങ്ങാടി 38പറപ്പൂര്‍ 08പെരിന്തല്‍മണ്ണ 11പെരുമണ്ണ ക്ലാരി 07പെരുമ്പടപ്പ് 06പെരുവള്ളൂര്‍ 10പൊന്മള 03പൊന്മുണ്ടം 12പൊന്നാനി 24പൂക്കോട്ടൂര്‍ 10പോരൂര്‍ 06പോത്തുകല്ല് 04പുലാമന്തോള്‍ 09പുളിക്കല്‍ 07പുല്‍പ്പറ്റ 07പുറത്തൂര്‍ 03പുഴക്കാട്ടിരി 65താനാളൂര്‍ 05താനൂര്‍ 47തലക്കാട് 07തവനൂര്‍ 21താഴേക്കോട് 40തേഞ്ഞിപ്പലം 01തെന്നല 03തിരുനാവായ 10തിരുവാലി 07തൃക്കലങ്ങോട് 12തൃപ്രങ്ങോട് 07തുവ്വൂര്‍ 03തിരൂര്‍ 18തിരൂരങ്ങാടി 19ഊര്‍ങ്ങാട്ടിരി 29വളാഞ്ചേരി 21വളവന്നൂര്‍ 09വള്ളിക്കുന്ന് 12വട്ടംകുളം 10വാഴക്കാട് 20വാഴയൂര്‍ 08വഴിക്കടവ് 10വെളിയങ്കോട് 11വേങ്ങര 26വെട്ടത്തൂര്‍ 05വെട്ടം 02വണ്ടൂര്‍ 20
RELATED STORIES
ചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTതൃശൂര്‍ എക്സൈസ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; മദ്യവും പണവും പിടിച്ചു
24 Dec 2024 5:14 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTരാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMTവയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMT