- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വാക്സിനേഷന്; കിഴുപറമ്പ് കുടുംബ ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള് ബുദ്ധിമുട്ടില്
കുത്തിവെപ്പിനും ചികില്സയ്ക്കുമായി നിരവധി പേരെത്തുന്നതോടെ ഇവിടെ തിരിക്കേറിയിരിക്കുകയാണ്.
അരീക്കോട്: കൊവിഡ് വാക്സിനേഷന് തുടങ്ങിയതോടെ കിഴുപറമ്പ് കുടുംബ ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള് ബുദ്ധിമുട്ടില്. ദിനംപ്രതി നൂറിലേറെ പേരാണ് ഇവിടെ ചികില്സ തേടി എത്തുന്നത്. കുത്തിവെപ്പിനും ചികില്സയ്ക്കുമായി നിരവധി പേരെത്തുന്നതോടെ ഇവിടെ തിരിക്കേറിയിരിക്കുകയാണ്.
മഴ പെയ്താല് സാമൂഹിക അകലം പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്ദേശം ലംഘിച്ച് പ്രായം ചെന്നവരടക്കമുള്ളവര് ആശുപത്രിയുടെ അകത്തേക്ക് പ്രവേശിക്കുന്നത് ജീവനക്കാര്ക്കടക്കം ദുരിതമായിരിക്കുകയാണ്. ആന്റിജന് ടെസ്റ്റ്, കൊവിഡ് കുത്തിവെപ്പ്, മറ്റു രോഗങ്ങള്ക്കുള്ള ചികിത്സ എന്നിവയെല്ലാം ഒരേ സമയത്താണ് ഇവിടെ നടക്കുന്നത്. പഞ്ചായത്തിലുള്ള മുഴുവന് അംഗങ്ങള്ക്കും ഒറ്റ കേന്ദ്രമാണ് ഉള്ളത്. വാര്ഡ് അടിസ്ഥാനത്തില് അവസരം നല്കിയാല് തിരക്ക് ഏറെക്കുറെ ഇല്ലാതാക്കാന് സാധിക്കും. ഇവരെ എല്ലാവരെയും പരിചരിക്കാന് രണ്ട് ഡോക്ടര്മാരാണ് ഉള്ളത്.
നേരത്തെ കിഴുപറമ്പ് ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതി ആശുപത്രി പരിസരത്തെ മരംമുറിച്ച് വിശ്രമ കേന്ദ്രം നിര്മിക്കാന് ഒരുങ്ങിയിരുന്നു. എന്നാല് ആ പദ്ധതിക്ക് ഭരണ സമിതിയില് ചര്ച്ച ചെയ്യുകയോ അംഗീകാരം നേടുകയോ ചെയ്തിട്ടില്ലന്ന ആക്ഷേപത്തെ തുടര്ന്ന് വിശ്രമകേന്ദ്ര നിര്മാണം മരംമുറിയില് അവസാനിപ്പിക്കുകയായിരുന്നു. മഴയായതു കാരണം പന്തലും ഇരിപ്പിട സൗകര്യങ്ങളുമൊരുക്കി താല്ക്കാലിക പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം
RELATED STORIES
മദ്യലഹരിയില് കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര് സ്ക്രീന്ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില് റിപ്പോര്ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര് അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMT