Malappuram

മുന്‍ പ്രവാസി ബൈക്കിടിച്ച് മരിച്ചു

മുന്‍ പ്രവാസി ബൈക്കിടിച്ച് മരിച്ചു
X

തിരൂര്‍: മുന്‍ പ്രവാസി ബൈക്കിടിച്ച് മരിച്ചു. തിരൂര്‍ പാറശ്ശേരി നാലുപുരക്കല്‍ സുബ്രഹ്‌മണ്യന്‍(ബാബു-66 ) ആണ് ബൈക്കിടിച്ച് മരിച്ചത്. കഴിഞ്ഞദിവസം പാറശ്ശേരിയില്‍ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങവെ കെ.എല്‍-55 എ.ഇ 2611 ബൈക്കിടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ സുബ്രഹ്‌മണ്യത്തെ തിരൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചു.തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഏറെക്കാലം വിദേശത്തായിരുന്നു. പിതാവ്: പരേതനായ കുട്ടാപ്പ. മാതാവ്: ഉണ്ണൂലി. ഭാര്യ: പ്രേമ. മക്കള്‍: വിനീത,വിജിത,വിനീഷ്. മരുമക്കള്‍:ഇദോഷ്,സജീഷ്, ദീപ. സഹോദരങ്ങള്‍:ദേവകി, പത്മാവതി, പരേതരായ ചിന്നന്‍, ലക്ഷമി,സരോജിനി,ജാനകി.




Next Story

RELATED STORIES

Share it