Malappuram

സോഷ്യല്‍ ഫോറം സഹായത്തില്‍ ഹുറൂബ് നീക്കി; സ്‌നേഹരാജ് നാടണഞ്ഞു

സോഷ്യല്‍ ഫോറം സഹായത്തില്‍ ഹുറൂബ് നീക്കി; സ്‌നേഹരാജ് നാടണഞ്ഞു
X

സ്‌നേഹ രാജന്റെ യാത്രാരേഖകള്‍ ഹനീഫ മഞ്ചേശ്വരം കൈമാറുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബ്രാഞ്ച് ഭാരവാഹി കബീര്‍ അഞ്ചാലുംമൂട് സമീപം.



അബഹ: വീട്ടുജോലി വിസയില്‍ അബഹയിലെത്തി സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയതിനെ തുടര്‍ന്ന് ദുരിതത്തിലായ സ്‌നേഹരാജിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുണയായി. ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശി സ്‌നേഹരാജ് കൃഷ്ണന്‍ സൗദിയിലെത്തിയത്. സ്‌പോണ്‍സറുടെ സഹോദരന്റെ പേരിലായിരുന്നു വിസ എടുത്തിരുന്നത്. പുറത്ത് ജോലിക്ക് വിടാമെന്ന ധാരണയിലാണ് ഇദ്ദേഹം അബഹയില്‍ എത്തുന്നത്. മുടങ്ങാതെ സ്‌പോണ്‍സറുടെ സഹോദരന്‍ ധാരണ പ്രകാരമുള്ള മാസ തുക വാങ്ങിയതായും സഹോദരന്‍ അറിയാതെ സ്‌പോണ്‍സര്‍ ഇദ്ദേഹത്തെ ഹുറൂബ് ആക്കുകയും ആയിരുന്നു.

തുടര്‍ന്ന് മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിച്ചു. ജിദ്ദ കോണ്‍സുലേറ്റ് സാമൂഹിക ക്ഷേമ വിഭാഗം അംഗവും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റുമായ ഹനീഫ് മഞ്ചേശ്വരം അബഹ ലേബര്‍ കോടതിയില്‍ പരാതി നല്‍കുകയും സ്‌നേഹരാജന് ഫൈനല്‍ എക്‌സിറ്റ് വാങ്ങിക്കടുക്കുകയും ചെയ്തു.

മലപ്പുറം കുന്നത്ത്ചാല്‍ സ്വദേശിയായ സ്‌നേഹരാജിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. പെട്ടെന്നുതന്നെ വിഷയത്തില്‍ ഇടപെട്ട് യാത്രാരേഖകള്‍ ശരിയാക്കി കൊടുത്തതിന് സോഷ്യല്‍ ഫോറത്തിനും ഹനീഫ മഞ്ചേശ്വരത്തിനും നന്ദി പറഞ്ഞ അദ്ദേഹം ജിദ്ദ വഴി കോഴിക്കോട്ടേക്ക് തിരിച്ചുപോയി.

Indian Social Forum help; Sneharaj reach at home

Next Story

RELATED STORIES

Share it