Malappuram

'മാപ്പിള ഹാല്‍' വെര്‍ച്വല്‍ എക്‌സിബിഷന്‍ ലോഞ്ച് ചെയ്തു

മലബാര്‍ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഇന്ററാക്റ്റീവ് വെര്‍ച്വല്‍ എക്‌സിബിഷന്‍ ലണ്ടനില്‍ നിന്നുള്ള കവിയും എഴുത്തുകാരിയുമായ സുഹൈമ മന്‍സൂര്‍ ഖാന്‍ ലോഞ്ച് ചെയ്തു.

മാപ്പിള ഹാല്‍ വെര്‍ച്വല്‍ എക്‌സിബിഷന്‍ ലോഞ്ച് ചെയ്തു
X

തിരൂര്‍: 'മാപ്പിള ഹാല്‍' എന്ന പേരില്‍ എസ്‌ഐഒ കേരള ഒരുക്കിയ, മലബാര്‍ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഇന്ററാക്റ്റീവ് വെര്‍ച്വല്‍ എക്‌സിബിഷന്‍ ലണ്ടനില്‍ നിന്നുള്ള കവിയും എഴുത്തുകാരിയുമായ സുഹൈമ മന്‍സൂര്‍ ഖാന്‍ ലോഞ്ച് ചെയ്തു. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ലോകത്താകമാനം നടക്കുന്ന പോരാട്ടങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.തിരൂര്‍ വാഗണ്‍ മാസകര്‍ ഹാളിലായിരുന്നു ലോഞ്ചിംഗ് ചടങ്ങ്.ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി.പൗരത്വ സമര നായകരായ ശര്‍ജീല്‍ ഉസ്മാനി, ആസിഫ് ഇഖ്ബാല്‍ തന്‍ഹ, സഫൂറ സര്‍ഗാര്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ.കെ എസ് മാധവന്‍, എഴുത്തുകാരായ റമീസ് മുഹമ്മദ്, ഡോ.ജമീല്‍ അഹ്മദ്, സൂഫി ഗായകന്‍ സമീര്‍ ബിന്‍സി, മാധ്യമ പ്രവര്‍ത്തകന്‍ സമീല്‍ ഇല്ലിക്കല്‍, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി വി റഹ്മാബി, സോളിഡാരിറ്റി സംസ്ഥാന ജനറര്‍ സെക്രട്ടറി പി പി ജുമൈല്‍, ജിഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹാന അബദുല്ലത്തീഫ്, എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് ഇ എം അംജദ് അലി, സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ധീന്‍, സംസ്ഥാന സെക്രട്ടറി നിയാസ് വേളം, എക്‌സിബിഷന്‍ ക്യുറേറ്റര്‍ ഷഹീന്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. സിദ്‌റത്തുല്‍ മുന്‍തഹ, ബാദുഷ, നഫാദ് സിനാന്‍ എന്നിവരുടെ ഗാന വിരുന്നും ശാന്തപുരം അല്‍ജാമിഅ വിദ്യാര്‍ത്ഥികളുടെ കോല്‍ക്കളിയും നസീഫ് ഇലാഹിയ അവതരിപ്പിച്ച റാപ്പും വേദിയില്‍ നടന്നു.

മലബാര്‍ സമരത്തിന്റെ സമഗ്രമായ സര്‍ഗാത്മക ആവിഷ്‌കാരമാണ് 'മാപ്പിള ഹാല്‍' എന്ന് സംഘാടകര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it