- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം വികെഎം ഇബ്നു മൗലവി അന്തരിച്ചു

താനൂര്‍: താനൂരിലെ മുസ്ലിം ലീഗിന്റെയും സമസ്തയുടെയും തലമുതിര്‍ന്ന നേതാവും താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ മോര്യയിലെ വികെഎം ഇബ്നു മൗലവി (71) നിര്യാതനായി. ദീര്‍ഘകലമായി അസുഖബാധിതനായി കഴിയുകയായിരുന്ന ഇബ്നു മൗലവി കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മരണപ്പെട്ടത്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തക സമിതി അംഗം, മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം, മുസ്ലിം ലീഗ് തിരൂര്‍ താലൂക്ക് കമ്മിറ്റി ഭാരവാഹി, താനൂര്‍ പഞ്ചായത്ത്, മണ്ഡലം കമ്മിറ്റി ഭാരവാഹി, സ്വതന്ത്ര കര്‍ഷക സംഘം ഭാരവാഹി, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഖജാഞ്ചി, തെയ്യാല റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്, സമസ്ത മദ്രസ മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹി, കുന്നുംപുറം മഹല്ല് പ്രസിഡന്റ്, കുന്നുംപുറം നുസ്രത്തുല്‍ മുസ് ലിമീന്‍ മദ്രസ പ്രസിഡന്റ്, താനൂര്‍ ഇസ്ലാഹുല് ഉലൂം അറബിക് കോളജ് കമ്മിറ്റി അംഗം, സുന്നി മഹല്ല് ഫെഡറേഷന് ഭാരവാഹി, കുന്നുംപുറം സ്കൂള്‍ പിടിഎ കമ്മിറ്റി പ്രസിഡന്റ്, വാര്‍ഡ് മുസ്ലിം ലീഗിന്റെ ദീര്‍ഘകാല പ്രസിഡന്റ്, സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ജില്ലാ മാസ്റ്റര്‍ ട്രെയ്നി തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. 2000, 2005 വര്‍ഷങ്ങളില്‍ പനങ്ങാട്ടൂര്‍ ഡിവിഷനില്‍ നിന്നു താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിതാവ്: പരേതനായ കലന്തര്‍ മൊല്ല. മാതാവ്: പരേതയായ പാത്തുമ്മു.
ഭാര്യ: റുഖിയ തലക്കട്ടൂര്‍. സഹോദരന്: വി കെ മൊയ്തീന് മുസ് ല്യാര്. മക്കള്‍: വി കെ സിദ്ദീഖ് (എഴുത്തുകാരന്), വി കെ ജലീല്‍(ജനറല്‍ സെക്രട്ടറി കുന്നുംപുറം മഹല്ല് ജമാഅത്ത്, വി കെ റഷീദ്(റിപോര്‍ട്ടര്‍, ചന്ദ്രിക ദിനപത്രം, തിരൂര്‍), ഖാലിദ് അഷ്റഫ്(താനൂര്‍ മുനിസിപ്പല്‍ മുസ് ലിം യൂത്ത് ലീഗ് മുന്‍ വൈസ് പ്രസിഡന്റ്), സുബൈര്‍(സൗദി അറേബ്യ), ജഅഫര്‍(ദുബയ്), ഫാത്വിമത്ത് സുഹറ, വി കെ സുഹൈല്‍ വാഫി(ദുബയ്). മരുമക്കള്‍: ജഅഫര്‍ അറഫാത്ത് ഫൈസി കൂമണ്ണ, സാജിദ ചീര്‍പ്പിങ്ങല്‍, നസീമ തെന്നല, ഫൗസിയ വൈലത്തൂര്‍, ജസീല മുക്കോല, സുഹൈമ തലക്കടത്തൂര്‍, ഫാത്തിമ തസ്നി വെട്ടം പരിയാപുരം, സുഹൈല വഫിയ്യ വി കെ പടി.
RELATED STORIES
'' വെയില് കൊള്ളാന്‍ കിടക്കുമ്പോള്‍ ട്രംപിന്റെ പൊക്കിളില്‍ ഡ്രോണ്‍...
9 July 2025 4:21 PM GMT''ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ഭൂമിയിലെ ശത്രുക്കള്‍'':...
9 July 2025 4:02 PM GMTഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് റീതിക ഹൂഡ
9 July 2025 3:37 PM GMTമുസ്ലിം പള്ളിയിലേക്ക് പന്നി മാംസം എറിഞ്ഞയാള്‍ അറസ്റ്റില്‍
9 July 2025 1:44 PM GMT'കിങ് കോബ്രയുടെ റിയല്‍ സൈസ് കണ്ടിട്ട് നിങ്ങള്‍ ഞെട്ടിയിട്ടുണ്ടോ? ...
9 July 2025 12:40 PM GMTഅബ്ദുൽ റഹീമിൻ്റെ മോചനം: കീഴ്ക്കോടതി വിധി ശരിവച്ച് അപ്പീൽ കോടതി
9 July 2025 11:22 AM GMT