Malappuram

സൗദിയില്‍ മരണപ്പെട്ട നൗഫലിന്റെ വീട് എസ് ഡി പി ഐ നേതാക്കള്‍ സന്ദര്‍ശിച്ചു

സൗദിയില്‍ മരണപ്പെട്ട  നൗഫലിന്റെ വീട് എസ് ഡി പി ഐ നേതാക്കള്‍ സന്ദര്‍ശിച്ചു
X

താനൂര്‍ : കഴിഞ്ഞ ദിവസം സൗദിയില്‍ ജോലിക്കിടെ അപകടം സംഭവിച്ച് മരണപെട്ട താനൂര്‍ കാരാട് സ്വദേശി സി പി നൗഫലിന്റെ വീട് എസ് ഡി പി ഐ നേതാക്കള്‍ സന്ദര്‍ശിച്ചു. പാര്‍ട്ടിയുടെ തുടക്കകാലം മുതല്‍ തന്നെ എസ് ഡി പി ഐ യുടെ സജീവ പ്രവര്‍ത്തകനായിരുന്ന നൗഫല്‍ നാട്ടിലും പ്രവാസ ലോകത്തും സന്നദ്ധ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സി പി എ ലത്തീഫ്. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍, ജില്ലാ കമ്മിറ്റി അംഗം ഉസ്മാന്‍ ഹാജി, മണ്ഡലം പ്രസിഡന്റ് സി എം സദഖത്തുല്ല, വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കള്ളിയാട്ട്,സെക്രട്ടറി സാജു വിശാറത്ത്, ട്രഷറര്‍ മുനീര്‍ മംഗലത്ത് എന്നിവരടങ്ങിയ സംഘമാണ് വീട് സന്ദര്‍ശിച്ചത്.





Next Story

RELATED STORIES

Share it