Malappuram

ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക ഓണാഘോഷം

ലയണ്‍സ് ക്ലബ്ബ് ഇര്‍റര്‍നാഷനല്‍ ചെയര്‍മാന്‍ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക ഓണാഘോഷം
X

പരപ്പനങ്ങാടി: ബിആര്‍സിക്കു കീഴിലെ തൊണ്ണൂറോളം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേകമായ ഓണ വിരുന്നും കലാപരിപാടികളും നടത്തി. രാജീവ് ഗാന്ധികള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാര്‍ നിയാസ് പുളിക്കലകത്തിന്റെ വീട്ടുമുറ്റത്ത് ചേര്‍ന്ന പരിപാടിയില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു. ബിആര്‍സിയും ലയണ്‍സ് ക്ലബും കളിയില്‍ അല്‍പം കാര്യം കെപിഎച്ച് റോഡ്, രാജീവ് ഗാന്ധികള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്നിവയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ലയണ്‍സ് ക്ലബ്ബ് ഇര്‍റര്‍നാഷനല്‍ ചെയര്‍മാന്‍ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. നിയാസ് പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു. പട്ടുറുമാല്‍ ഫെയിം ഫിറോസ് ബാബു മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍മാര്‍, ഹുസയ്ന്‍ ഹാജി, സിദ്ധാര്‍ത്ഥന്‍, ജയപ്രകാശ്, രാജഗോപാല്‍ കമ്മത്ത്, മോഹന കൃഷ്ണന്‍, ദേവിക, പി മോഹനന്‍, വിശ്വനാഥന്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കായി മാജിക് ഷോ, വിവിധ കലാപരിപാടികള്‍, നാടന്‍പാട്ട് വിരുന്ന് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.



Next Story

RELATED STORIES

Share it