Malappuram

താനാളൂര്‍ ജനകീയാരോഗ്യ പരിപാടി ആരോഗ്യരംഗത്തെ മാതൃകാ പദ്ധതി: മന്ത്രി വി അബ്ദുറഹിമാന്‍

താനാളൂര്‍ ജനകീയാരോഗ്യ പരിപാടി ആരോഗ്യരംഗത്തെ മാതൃകാ പദ്ധതി: മന്ത്രി വി അബ്ദുറഹിമാന്‍
X

താനൂര്‍: താനാളൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സമഗ്രാരോഗ്യ പരിപാടി ജനകീയാരോഗ്യം@ 2 സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് ഒരു തദ്ദേശസ്വയം ഭരണസ്ഥാപനം ഏറ്റെടുത്ത് നടത്തുന്ന മാതൃകാ പദ്ധതിയാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. പദ്ധതിയുടെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക അധ്യക്ഷയായി.

കവിയും ചിത്രകാരനുമായ അസ്‌ലം തിരൂര്‍ ആണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ വി സിനി, പി സതീശന്‍, അംഗങ്ങളായ പി ജ്യോതി, ചാത്തേരി സുലൈമാന്‍, ഷബിര്‍ കുഴിക്കാട്ടില്‍, സെക്രട്ടറി പി റാംജിലാല്‍ ആശുപത്രി വികസന സമിതി അംഗം മുജീബ് താനാളൂര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം സബിത, ജെഎച്ച്‌ഐമാരായ അജിത് ബാല്‍, ഇ എസ് അമൃത എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it