Malappuram

പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകള്‍ നട്ടു; സല്‍മ ടീച്ചര്‍ക്ക് വനിതാ ലീഗിന്റെ കൈയ്യെപ്പ്

പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകള്‍ നട്ടു; സല്‍മ ടീച്ചര്‍ക്ക് വനിതാ ലീഗിന്റെ കൈയ്യെപ്പ്
X

മലപ്പുറം: കാല്‍നൂറ്റാണ്ട് കാലം വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ അദ്ധ്യക്ഷ പദവിയിലിരുന്ന് ഈയ്യിടെ മരണമടഞ്ഞ സല്‍മ ടീച്ചറുടെ സ്മരണക്ക് വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷ തൈകള്‍ നട്ടു. മുസ്ലിംലീഗ് കമ്മിറ്റി സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹരിതവനം പ്രൊജക്ടിന്റെ ഭാഗമായാണ് വനിതാ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി സല്‍മ ടീച്ചറുടെ സ്മരാണാര്‍ത്ഥം തൈകള്‍ നടുന്നത് . മലപ്പുറത്ത് നടന്ന ചടങ്ങില്‍ വനിതാ ലീഗ് ജില്ലാ സെകട്ടറി സക്കിന പുല്‍പാടന്‍ തൈ നടല്‍ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ നേതാക്കളായ സി എച്ച് ജമീല, അഡ്വ. റജീന, സുലൈഖാബി, വി പി സുലൈയ, ജമീല അബുബക്കര്‍ , ബിവി , റീന്‍ഷ എന്നിവര്‍ പങ്കെടുത്തു.





Next Story

RELATED STORIES

Share it