Malappuram

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു
X

നിലമ്പൂര്‍: മലപ്പുറം കരിമ്പുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കരായ മുട്ടിക്കടവ് മുരളി മന്ദിരത്തിലെ അമര്‍ ജ്യോതി, ബന്ധുവും കണ്ണൂര്‍ സ്വദേശിയുമായ ആദിത്യ എന്നിവരാണ് മരിച്ചത്.രാവിലെ 10.45ന് കരിമ്പുഴ ടാമറിന്റ് ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. നിലമ്പൂരില്‍ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച അമര്‍ ജ്യോതി നിലമ്പൂരില്‍ അഡ്വര്‍ടൈസിംഗ് സ്ഥാപനം നടത്തുകയാണ്. ആദിത്യ സിവില്‍ സര്‍വീസ് കോച്ചിംഗ് വിദ്യാര്‍ഥിയാണ്. ഇരുവരുടെയും മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.





Next Story

RELATED STORIES

Share it