Malappuram

ഉള്ളണത്തെ ലീഗ് അക്രമം വഴിതിരിച്ചുവിടാനുള്ള നീക്കത്തെ കരുതിയിരിക്കുക: എസ്ഡിപിഐ

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9 മണിക്ക് ഒരുസംഘം ഷംലിക്കിനെ ഫോണില്‍ വിളിച്ച് വീട്ടില്‍നിന്ന് പുറത്തിറക്കി ആക്രമിച്ചു. തടയാന്‍ വന്ന മാതാവിനെ തള്ളിമാറ്റിയാണ് മര്‍ദിച്ചത്.

ഉള്ളണത്തെ ലീഗ് അക്രമം വഴിതിരിച്ചുവിടാനുള്ള നീക്കത്തെ കരുതിയിരിക്കുക: എസ്ഡിപിഐ
X

പരപ്പനങ്ങാടി: ഉള്ളണത്ത് സ്ഥിരമായി മുസ്‌ലിം ലീഗ് അഴിച്ചുവിടുന്ന അക്രമം വഴിതിരിച്ചുവിടാനുള്ള നീക്കം തിരിച്ചറിയണമെന്ന് എസ്ഡിപിഐ പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ആവശ്യവെപ്പട്ടു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന ഉള്ളണത്തെ ഷംലിക്ക് എന്ന യുവാവ് ദിവസങ്ങള്‍ക്ക് മുമ്പ് ലീഗില്‍നിന്ന് രാജിവച്ച് എസ്ഡിപിഐയില്‍ ചേര്‍ന്നിരുന്നു. ഇതിനുശേഷം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ അസഭ്യംപറഞ്ഞും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9 മണിക്ക് ഒരുസംഘം ഷംലിക്കിനെ ഫോണില്‍ വിളിച്ച് വീട്ടില്‍നിന്ന് പുറത്തിറക്കി ആക്രമിച്ചു. തടയാന്‍ വന്ന മാതാവിനെ തള്ളിമാറ്റിയാണ് മര്‍ദിച്ചത്. തിരൂരങ്ങാടി ആശുപത്രിയില്‍ ചികില്‍സ തേടി തിരിച്ച് രാത്രി 10.30 ഓടെ വീട്ടിലെത്തിയതറിഞ്ഞ് വീണ്ടും കൊലവിളിയുമായി ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സംഘര്‍ഷം സൃഷ്ടിച്ചു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തിയതറിഞ്ഞ് അക്രമികള്‍ പിന്തിരിയുകയായിരുന്നു. ഇതുസംബന്ധിച്ച് കുടുംബം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പിന്നീടാണ് ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ചെന്ന പ്രചാരണം നടത്തുന്നത്.

കള്ളപ്രചാരണം നടത്തി തങ്ങളുടെ പ്രദേശത്തെ കൊഴിഞ്ഞുപോക്കുകളെ തടയാമെന്ന് ലീഗ് കരുതണ്ട. അക്രമം എസ്ഡിപിഐയുടെ പ്രവര്‍ത്തനരീതിയല്ല. പക്ഷെ, പ്രവര്‍ത്തകരെ അന്യായമായി ആക്രമിച്ച് പ്രശ്‌നം സൃഷ്ടിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായി പ്രതിരോധിക്കാന്‍ പാര്‍ട്ടി മുന്നിട്ടിറങ്ങും. പ്രദേശത്തെ ലീഗിന്റെ അക്രമിക്കൂട്ടത്തെ നിലയ്ക്കുനിര്‍ത്തണമെന്നും എസ്ഡിപിഐ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മുനിസിപ്പല്‍ പ്രസിഡന്റ് കെ സിദ്ദീഖ്, സെക്രട്ടറി ഹാരിസ് പാലത്തിങ്ങല്‍, വി പി ഉമ്മര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it