Malappuram

ജയിച്ച വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരം ഒരുക്കണം: കെ പി എ മജീദ്

തിരൂരങ്ങാടി മണ്ഡലത്തില്‍ മാത്രം 3527 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് സീറ്റില്ല. ജില്ലയില്‍ അത് കാല്‍ ലക്ഷത്തോളം വരും. ജില്ലയുടെ വിദ്യഭ്യാസ നിലവാരം ഉയരുന്നതിന് അനുസരിച്ച് സര്‍ക്കാര്‍ സൗകര്യങ്ങള്‍ നല്‍കാന്‍ തയ്യാറാകണമെന്നും മജീദ് ആവശ്യപ്പെട്ടു.

ജയിച്ച വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനത്തിന് അവസരം ഒരുക്കണം: കെ പി എ മജീദ്
X

പരപ്പനങ്ങാടി: എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും തുടര്‍ പഠനത്തിന് അവസരമൊരുക്കണമെന്ന് കെ പി എ മജീദ് എംഎല്‍എ പറഞ്ഞു. പഠിച്ച് ജയിച്ചവരെ പടിക്ക് പുറത്താക്കരുതെന്ന പ്രമേയവുമായി തിരൂരങ്ങാടി മണ്ഡലം എംഎസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി ജില്ലാ വിദ്യഭ്യാസ ഓഫിസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂരങ്ങാടി മണ്ഡലത്തില്‍ മാത്രം 3527 വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠനത്തിന് സീറ്റില്ല. ജില്ലയില്‍ അത് കാല്‍ ലക്ഷത്തോളം വരും. ജില്ലയുടെ വിദ്യഭ്യാസ നിലവാരം ഉയരുന്നതിന് അനുസരിച്ച് സര്‍ക്കാര്‍ സൗകര്യങ്ങള്‍ നല്‍കാന്‍ തയ്യാറാകണമെന്നും മജീദ് ആവശ്യപ്പെട്ടു. എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് അര്‍ഷദ് ചെട്ടിപ്പടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് മുഖ്യപ്രഭാഷണം നടത്തി.

ഇന്നലെ രാവിലെ പരപ്പനങ്ങാടി പുത്തിരിക്കലില്‍ നിന്നും പ്രകടനമായെത്തിയ വിദ്യര്‍ത്ഥികള്‍ പരപ്പനങ്ങാടിയി പൊതുമരമത്ത് വകുപ്പ് കോംപ്ലക്‌സിലുള്ള തിരൂരങ്ങാടി ജില്ലാ വിദ്യഭ്യാസ ഓഫിസ് ഉപരോധിക്കുകയായിരുന്നു.

മണ്ഡലത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതിനോടൊപ്പം നെടുവ, തൃക്കുളം ഗവണ്മെന്റ് ഹൈസ്‌കൂളുകള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തണമെന്നും എംഎസ്എഫ് സമരം ആവശ്യപ്പെട്ടു. മുസ്്‌ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖ്, എം.എസ്എഫ് ജില്ലാ ഉപാധ്യക്ഷന്‍ ഫവാസ് പനയത്തില്‍, മന്‍സൂര്‍ ഉള്ളണം, ജാസിം പറമ്പില്‍, വാഹിദ് കരുവാട്ടില്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് കെ.പി നൗഷാദ്, അമീര്‍ സുഹൈല്‍, ജാഫര്‍ വാഫി നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it