- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വര്‍ഗീയതക്കെതിരെ ആശയപരമായ പോരാട്ട ശക്തിപ്പെടുത്തണം: വിസ്ഡം ജാഗ്രതാ സദസ്സ്
വര്‍ഗീയത ഇളക്കിവിട്ട് രാജ്യത്തെ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരില്‍ ആശയപരമായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും ഈ വിഷയത്തില്‍ ഒന്നിച്ചുള്ള മുന്നേറ്റത്തിന് മതേതര കക്ഷികള്‍ ഐക്യപ്പെടണമെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മലപ്പുുറം വെസ്റ്റ് ജില്ലാ കമ്മറ്റി വര്‍ഗ്ഗീയതക്കെതിരെ മതേതരമുന്നേറ്റം എന്ന പ്രമേയത്തില്‍ കുന്നുംപുറത്ത് സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ആഹ്വാനം ചെയ്തു.
കുന്നുംപുറം: വര്‍ഗീയത ഇളക്കിവിട്ട് രാജ്യത്തെ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരില്‍ ആശയപരമായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും ഈ വിഷയത്തില്‍ ഒന്നിച്ചുള്ള മുന്നേറ്റത്തിന് മതേതര കക്ഷികള്‍ ഐക്യപ്പെടണമെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മലപ്പുുറം വെസ്റ്റ് ജില്ലാ കമ്മറ്റി വര്‍ഗ്ഗീയതക്കെതിരെ മതേതരമുന്നേറ്റം എന്ന പ്രമേയത്തില്‍ കുന്നുംപുറത്ത് സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ആഹ്വാനം ചെയ്തു. രാജ്യത്തിന് ഭീഷണിയായി വളര്‍ന്നുവരുന്ന ഫാസിസത്തെ നേരിടാനും ജനാധിപത്യ രീതിയിലൂടെ പ്രതിരോധം തീര്‍ക്കുവാനും മതേതര കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ രാജ്യസ്‌നേഹികള്‍ മുന്നോട്ടുവരണം. അയോധ്യ വിഷയം ചര്‍ച്ചയാക്കുന്നതിലൂടെ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനും രാജ്യംനേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയും കര്‍ഷക പ്രശ്‌നങ്ങളെയും വിസ്മരിപ്പിക്കാനുമുള്ള ഭരണകൂടനീക്കങ്ങളെ തിരിച്ചറിയണം
ഭരണഘടന ഉറപ്പു നല്‍കുന്ന വിശ്വസ സ്വാതന്ത്ര്യം ഹനിച്ച് രാജ്യത്തെ സൗഹൃദം തകര്‍ക്കാന്‍ ഭരണകൂടവും ജുഡീഷ്യറിയും കൂട്ട്‌നില്‍ക്കരുത്. വര്‍ഗീയ ശക്തികളെ തുരത്തി രാജ്യത്തിന്റെ മഹത്തായ മതേതര പാരമ്പര്യവും സൗഹൃദവും നിലനിര്‍ത്താന്‍ വരുന്ന പാര്‍ലമെന്റെ് ഇലക്ഷനില്‍ ജനാധിപത്യവകാശം ഫലപ്രദമായി വിനിയോഗിക്കാന്‍ രാജ്യസ്‌നേഹികള്‍ തയ്യാറാവണമെന്നും ജാഗ്രതാസദസ്സ് ആഹ്വാനംചെയ്തു
വിസ്ഡം ഇസ്ലാമിക്ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണിക്കൃഷ്ണന്‍ മുഖ്യതിഥിയായിരുന്നു. പി പി ബഷീര്‍ (സിപിഐഎം) ഡോ.സി മുഹമ്മദ് റാഫി, മുജീബ് ഒട്ടുമ്മല്‍, അര്‍ഷദ് താനൂര്‍, ആസിഫ് സ്വലാഹി സംസാരിച്ചു
RELATED STORIES
'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTമുനമ്പം വഖ്ഫ് ഭൂമി: അന്വേഷണ റിപോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി...
23 Nov 2024 12:52 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMT