Palakkad

ട്രെയ്‌ലര്‍ ലോറികള്‍ നീക്കി; മണ്ണാര്‍ക്കാട്- അട്ടപ്പാടി റൂട്ടില്‍ ഗതാഗതം പുനസ്ഥാപിച്ചു

ട്രെയ്‌ലര്‍ ലോറികള്‍ നീക്കി; മണ്ണാര്‍ക്കാട്- അട്ടപ്പാടി റൂട്ടില്‍ ഗതാഗതം പുനസ്ഥാപിച്ചു
X

പാലക്കാട്: മണ്ണാര്‍ക്കാട്- അട്ടപ്പാടി ചുരം റോഡില്‍ ട്രെയ്‌ലര്‍ ലോറികള്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് താറുമാറായ ഗതാഗതം പുനസ്ഥാപിച്ചു. ഏറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ക്രെയിനുപയോഗിച്ച് ലോറികള്‍ മാറ്റിയാണ് ഗതാഗതം വീണ്ടും സാധാരണ നിലയിലാക്കിയത്. പുലര്‍ച്ചെ മൂന്നരയോടെയാണ് ഇവിടെ രണ്ട് ട്രെയിലര്‍ ലോറികള്‍ കുടുങ്ങിയത്. ഇതെത്തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങളാണ് ചുരം റോഡില്‍ കുടുങ്ങിക്കിടന്നത്.

കോഴിക്കോടുനിന്നും കോയമ്പത്തൂരിലേക്ക് വന്ന 16 ചക്രങ്ങളുള്ള വലിയ രണ്ട് ട്രക്കുകള്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയായിരുന്നു സഞ്ചാരം. എന്നാല്‍, ചുരം കയറുന്നതിനിടെ ഒരു ലോറി മറിയുകയും മറ്റൊന്ന് കുടുങ്ങുകയുമായിരുന്നു. ഇത്ര വലിയ വാഹനങ്ങള്‍ ചുരം റോഡ് വഴി പോവില്ലെന്ന മുന്നറിയിപ്പ് വനം വകുപ്പ് ചെക്‌പോസ്റ്റില്‍ നല്‍കാതിരുന്നതാണ് അപകടകാരണമായത്.

മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അപകടമുണ്ടാവില്ലായിരുന്നെന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പറഞ്ഞു. എന്നാല്‍, ചരക്ക് വാഹനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് അവഗണിച്ചെന്നും പൊതുഗതാഗതം തടയാനാവില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it