Palakkad

പാലക്കാട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ആക്രമണം ജോലിക്കു പോകുന്നതിനിടെ

പാലക്കാട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ആക്രമണം ജോലിക്കു പോകുന്നതിനിടെ
X
പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കമ്പിളിച്ചുങ്കം ഉദയന്റെ മകള്‍ ഊര്‍മിള (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ജോലിക്കു പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഭര്‍ത്താവുമായി പിണങ്ങി കമ്പിളിച്ചുങ്കത്തെ തന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. മൂന്നൂമാസം മുന്‍പ് ഇയാള്‍ യുവതിയെ വീട്ടില്‍കയറി വെട്ടി പരുക്കേല്‍പ്പിച്ചിരുന്നു. ഊര്‍മിളക്ക് പത്തും മൂന്നും വയസ്സുള്ള 2 പെണ്‍കുട്ടികളുണ്ട്. സംഭവത്തില്‍ ചിറ്റൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ഭര്‍ത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജേഷിനെ പോലിസ് തിരയുകയാണ്.






Next Story

RELATED STORIES

Share it