Latest News

പട്ടാമ്പിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

അശ്വിന്‍ പട്ടാമ്പി സെന്റ് പോള്‍സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. അഭിജിത് പട്ടാമ്പി ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

പട്ടാമ്പിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു
X

പാലക്കാട്: പട്ടാമ്പി വള്ളൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. പട്ടാമ്പി കൊടലൂര്‍ മാങ്കോട്ടില്‍ സുധീഷിന്റെ മകന്‍ അശ്വിന്‍ (12), കുറ്റിപ്പുറം പേരശന്നുര്‍ പന്നിക്കോട്ടില്‍ സുനില്‍ കുമാറിന്റെ മകന്‍ അഭിജിത് (13) എന്നിവരാണ് മരിച്ചത്. ഇരുവരും വള്ളൂരിലെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന കുടുംബത്തിലെ കുട്ടികളാണ്. ഉച്ചക്ക് വള്ളൂര്‍ മേലെ കുളത്തിലായിരുന്നു അപകടം.

നാട്ടുകാര്‍ പതിവായി മീന്‍ പിടിക്കുന്ന കുളമായിരുന്നിത്. ഇവിടെ ഇരുവരും കൂട്ടുകാരുമൊത്ത് മീന്‍പിടിക്കുന്നതും കുളിക്കാനും എത്തിയതെന്നാണ് വിവരം. കുളിക്കുന്നതിനിടെ ഇരുവരും ചേറില്‍ പുതഞ്ഞു പോകുകയായിരുന്നു. കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും പുറത്തെടുക്കാനായില്ല. കൂടെയുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അശ്വിന്‍ പട്ടാമ്പി സെന്റ് പോള്‍സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. അഭിജിത് പട്ടാമ്പി ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.





Next Story

RELATED STORIES

Share it