Sub Lead

സിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്‌റ

സിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്‌റ
X

ദമസ്‌കസ്: ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിന് നേതൃത്വം നല്‍കിയ വിമത സൈന്യത്തിന്റെ കമാന്‍ഡറായ മര്‍ഹഫ് അബൂ ഖസ്‌റയെ ഇടക്കാലസര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായി നിയമിച്ചു. വിവിധ സായുധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് നിയമനം. ഹയാത് താഹിര്‍ അല്‍ ശാം സംഘടനയില്‍ അബു ഹസന്‍ 600 എന്നാണ് മര്‍ഹഫ് അറിയപ്പെട്ടിരുന്നത്. പ്രതിരോധമന്ത്രാലയം പുനസംഘടിപ്പിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് അല്‍ ബശീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വിദേശകാര്യമന്ത്രിയായി അസദ് ഹസന്‍ അല്‍ ശിബാനിയെയും ഇടക്കാല സര്‍ക്കാര്‍ നിയമിച്ചു. ദമസ്‌കസ് സര്‍വലാശാലയില്‍ നിന്ന് ബിരുദം നേടിയിട്ടുള്ള 37കാരനായ ശിബാനി ഇദ്‌ലിബിലെ വിമോചിത സര്‍ക്കാരിന്റെ രാഷ്ട്രീയകാര്യ മേധാവിയായിരുന്നു.

പ്രകൃതി വിഭവ മന്ത്രാലയത്തിന്റെ മേധാവിയായി അബു താരിഖ് എന്നയാളും ചുമതലയേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ഇയാള്‍ ചുമതലയേറ്റത്. എന്തൊക്കെയാണ് മന്ത്രാലയത്തിന് വേണ്ട ഉപകരണങ്ങളെന്ന ചോദിച്ച അബു താരിഖ് ഇവയെല്ലാം നേരില്‍ ഓര്‍ഡര്‍ ചെയ്തതായി റിപോര്‍ട്ട് പറയുന്നു. ഇദ്‌ലിബിലേക്ക് ഇത്തരം ഉപകരണങ്ങള്‍ എത്തിച്ചിരുന്ന തുര്‍ക്കി കമ്പനി ഇത് എത്രയും വേഗം എത്തിക്കുമെന്നും ഉറപ്പുനല്‍കി. ഇയാളുടെ യഥാര്‍ത്ഥ പേര് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ജനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മതപുരോഹിതരെയും ഇടക്കാല സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it