Palakkad

പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ധര്‍ണ

പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ധര്‍ണ
X

പരുതൂര്‍: പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പരുതൂര്‍ പഞ്ചായത്ത് കമ്മിറ്റിയും എസ്ഡിപിഐ തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി നാടപ്പറമ്പില്‍ ധര്‍ണ സംഘടിപ്പിച്ചു. എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലപ്പുറം പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

അധികാരികളുടെ ധിക്കാര നടപടി അവസാനിപ്പിച്ച് പാലത്തറ- തിരുവേഗപ്പുറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെട്ടു. എസ്ഡിപിഐ പരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ തൃത്താല മണ്ഡലം സെക്രട്ടറി താഹിര്‍ കൂനംമൂച്ചി, പരുതൂര്‍ പഞ്ചായത്ത് ട്രഷറര്‍ മുജീബ് പരുതൂര്‍, എസ്ഡിപിഐ തിരുവേഗപ്പുറ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് കുട്ടി സംസാരിച്ചു.

Next Story

RELATED STORIES

Share it