- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദിവാസികളുടെ തൊഴിലുറപ്പ് വേതനം കുടിശ്ശിക; അട്ടപ്പാടി താലൂക്ക് ട്രൈബല്‍ ഓഫിസ് സ്തഭിപ്പിക്കും
പാലക്കാട്: അട്ടപ്പാടിയിലെ അദിവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചും തൊഴിലുറപ്പ് വേതനം കുടിശ്ശിക നല്‍കാത്തതിലും പ്രതിഷേധിച്ച് ജൂണ്‍ 14ന് അട്ടപ്പാടി താലൂക്ക് ട്രൈബല്‍ ഓഫിസ് സ്തഭിപ്പിക്കുമെന്ന് അഖിലേന്ത്യാ വിപ്ലവ കിസാന്‍സഭ(എഐകെകെഎസ്)യും ആദിവാസി ഭാരത് മഹാസഭ(എബിഎം)യും അറിയിച്ചു. അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതിയിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ വേതന കുടിശ്ശിക അഞ്ചുകോടി 78 ലക്ഷമാണ്. ആദിവാസികള്‍ക്ക് വര്‍ഷത്തില്‍ 200 ദിവസം ജോലി ചെയ്ത വകയില്‍ 100 ദിവസത്തെ കൂലിയാണ് മൂന്ന് പഞ്ചായത്തില്‍ മാത്രം മായി ഇത്രയും തുക കുടിശ്ശികയുള്ളത്. അഗളി പഞ്ചായത്തില്‍ രണ്ടു കോടി 20 ലക്ഷവും പുതൂര്‍ പഞ്ചായത്തില്‍ രണ്ടു കോടി 14 ലക്ഷവും ഷോളയൂര്‍ പഞ്ചായത്തില്‍ ഒരു കോടി 44 ലക്ഷവുമാണ് കുടിശ്ശികയായി കിടക്കുന്ന തൊഴിലുറപ്പ് വേതനം. മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ധൂര്ത്തടിക്കുന്നവര് തൊഴിലുറപ്പ് പദ്ധതിയിലെ വേതനം പോലും വിതരണം ചെയ്യാതെ ആദിവാസികളെ മരണത്തിലേക്ക് തള്ളിവിടുകയാണ്.
ലോക്ക് ഡൗണിന്റെ പേര് പറഞ്ഞു ജനങ്ങളെ വീടുകളില്‍ അടച്ചുപൂട്ടി ജനദ്രോഹകരമായ നടപടികളെടുത്ത് ആദിവാസികളെ പട്ടിണിയില്‍ തളച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ പ്രതികൂല സാഹചര്യത്തില്‍ പോലും സമരത്തിലേക്ക് പോവാതെ നിര്‍വ്വാഹമില്ല. അട്ടപ്പാടിയിലെ ആദിവാസികള്‍ക്കു വിതരണം ചെയ്യാത്ത, തൊഴിലുറപ്പ് വേതനം 5.78 കോടി രൂപ ഉടന്‍ വിതരണം ചെയ്യണം. സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനും അവഗണനയ്ക്കുമെതിരേ നടത്തുന്ന പ്രക്ഷോഭത്തില്‍ മുഴുവന്‍ ജനാധിപത്യശക്തികളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും അഖിലേന്ത്യാ വിപ്ലവ കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എം പി കുഞ്ഞിക്കണാരന്‍ പ്രസിഡന്റ് എം സുകുമാരന്‍ എന്നിവര്‍ അറിയിച്ചു.
Tribal employment wage arrears; protest against Attappadi taluk tribal office
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT