Palakkad

വാളയാര്‍ കേസ്: ഡമ്മി പരീക്ഷണവുമായി സിബിഐ

വാളയാര്‍ കേസ്: ഡമ്മി പരീക്ഷണവുമായി സിബിഐ
X

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഡമ്മി പരീക്ഷണവുമായി സിബിഐ രംഗത്ത്. കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ റൂമിലും പരിസരങ്ങളിലുമാണ് ഡമ്മി പരിശോധന നടത്തുക. കുട്ടികള്‍ തൂങ്ങിനിന്ന മുറിയില്‍ ഒരോരുത്തരുടേയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കും. മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കാണ് ഡമ്മി പരീക്ഷണം. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് വാളയാര്‍ സഹോദരിമാരുടെ ദുരൂഹ മരണക്കേസ് സിബിഐ ഏറ്റെടുത്തത്.

സിബിഐ തിരുവനന്തപുരം യൂനിറ്റാണ് കേസന്വേഷിക്കുന്നത്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റമടക്കം ചുമത്തിയ സിബിഐ, പാലക്കാട് പോക്‌സോ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജനുവരി രണ്ടിനാണ് വാളയാര്‍ കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. ബലാല്‍സംഗം, പോക്‌സോ ഉള്‍പ്പടെ ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് സിബിഐയുടെ എഫ്‌ഐആര്‍.

Next Story

RELATED STORIES

Share it