Pathanamthitta

പത്തനംതിട്ടയില്‍ നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന്‍ മരിച്ചു

പത്തനംതിട്ടയില്‍ നെഞ്ചില്‍ ജാക്ക് ഹാമര്‍ തുളച്ചുകയറി 60കാരന്‍ മരിച്ചു
X

പത്തനംതിട്ട: കെട്ടിടം പൊളിക്കുന്നതിനിടെ ജാക്ക് ഹാമര്‍ നെഞ്ചത്ത് തുളച്ചു കയറി 60കാരന്‍ മരിച്ചു. കൊടുമണ്‍ കളീയ്ക്കല്‍ ജയിംസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ന് നെടുമണ്‍കാവിലാണ് അപകടമുണ്ടായത്.

നെടുമണ്‍കാവിലുള്ള പഴയ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം പൊളിക്കുന്നതിനിടെ ജയിംസ് താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ ജാക്ക് ഹാമര്‍ നെഞ്ചത്ത് തുളച്ചു കയറി. ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ബീന, മക്കള്‍: നേഹ അന്ന, നിര്‍മല. മരുമക്കള്‍: ബിജോഷ്, ജിനു.


Next Story

RELATED STORIES

Share it