Sub Lead

''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി ബ്ലിങ്കന്റെ പ്രസംഗം തടസപ്പെടുത്തി യുവതി (വീഡിയോ)

ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍; ആന്റണി ബ്ലിങ്കന്റെ പ്രസംഗം തടസപ്പെടുത്തി യുവതി (വീഡിയോ)
X

വാഷിങ്ടണ്‍: യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്റെ പ്രസംഗം തടസപ്പെടുത്തി യുവതി. ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ യുഎസില്‍ പുതിയ ഭരണകൂടം ജനുവരി 20ന് അധികാരമേല്‍ക്കുന്നതിന് മുമ്പ് നടത്തിയ ചടങ്ങിലെ പ്രസംഗമാണ് ഒരു യുവതി തടസപ്പെടുത്തിയത്. ''നീ എന്നെന്നും അറിയപ്പെടുക ബ്ലഡി ബ്ലിങ്കന്‍ എന്നായിരിക്കും, വംശഹത്യയുടെ സെക്രട്ടറി എന്നായിരിക്കും, നിരപരാധികളായ സാധാരണക്കാരുടെയും കുട്ടികളുടെയും രക്തം നിന്റെ കൈകളിലുണ്ട്.''-യുവതി പറയുന്നത് കേള്‍ക്കാം.

ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന അധിനിവേശത്തിന് പൂര്‍ണ പിന്തുണ ബ്ലിങ്കന്‍ നല്‍കുന്നുണ്ട്. ഗസ അധിനിവേശത്തിന് ശേഷം നിരവധി തവണ ബ്ലിങ്കന്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചു. കൂടാതെ പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങളുടെ ഭരണാധികാരികളുമായും ചര്‍ച്ച നടത്തിയിരുന്നു.

Next Story

RELATED STORIES

Share it