Pathanamthitta

നിയമസഭാ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ 67.18 ശതമാനം പോളിങ്

ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 10,54,100 വോട്ടര്‍ന്മാരില്‍ 7,08,154 പേര്‍ വോട്ട് ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ 67.18 ശതമാനം പോളിങ്
X

പത്തനംതിട്ട: നിയമസഭാ തfരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 67.18 ശതമാനം പോളിങ് രേഖപ്പെടുത്തി. (അന്തിമ കണക്കില്‍ മാറ്റം ഉണ്ടായേക്കാം). 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 71.67 ശതമാനമായിരുന്നു ജില്ലയിലെ പോളിങ്. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 10,54,100 വോട്ടര്‍ന്മാരില്‍ 7,08,154 പേര്‍ വോട്ട് ചെയ്തു. 3,43,102 പുരുഷന്‍മാരും 3,65,048 സ്ത്രീകളും 4 ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് ചെയ്തു. 5,00,163 പുരുഷന്മാരും 5,53,930 സ്ത്രീകളും ഏഴ് ട്രാന്‍സ്ജന്‍ഡര്‍മാരുമാണ് ജില്ലയില്‍ ആകെ വോട്ടര്‍മാരായുള്ളത്.

നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടിങ് ശതമാനം അടൂരാണ്. 72.04 ശതമാനം. കുറവ് തിരുവല്ലയിലും 63.34 ശതമാനം. മറ്റു മണ്ഡലങ്ങളായ റാന്നി 63.82, ആറന്മുള 65.45, കോന്നി 71.42 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. 2016ലെ നിയമസഭാ പൊതുതിരഞ്ഞെടുപ്പില്‍ തിരുവല്ല നിയോജമണ്ഡലത്തില്‍ 69.29 ശതമാനവും, റാന്നിയില്‍ 70.38 ശതമാനവും, ആറന്മുളയില്‍ 70.96 ശതമാനവും, കോന്നിയില്‍ 73.19 ശതമാനവും, അടൂരില്‍ 74.52 ശതമാനവുമായിരുന്നു പോളിങ്.

നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ഓരോ മണിക്കൂറിലേയും വോട്ടിങ് ശതമാനം

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ രാവിലെ എട്ട് വരെ 7.90 ശതമാനവും ഒന്‍പതിന് 15.54 ശതമാനവും 10ന് 23.06 ശതമാനവും 11ന് 30.73 ശതമാനവും ഉച്ചയ്ക്ക് 12ന് 38.01 ശതമാനവും ഒന്നിന് 44.06 ശതമാനവും രണ്ടിന് 48.66 ശതമാനവും ഉച്ചയ്ക്ക് ശേഷം മൂന്നിന് 53.13 ശതമാനവും നാലിന് 57.49 ശതമാനവും അഞ്ചിന് 61.39 ശതമാനവും ആറിന് 63.01 ശതമാനവും ഏഴിന് 63.34 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയത്.

റാന്നിയില്‍ രാവിലെ എട്ട് വരെ 7.64 ശതമാനവും ഒന്‍പതിന് 15.17 ശതമാനവും 10ന് 22.53 ശതമാനവും 11ന് 30.76 ശതമാനവും ഉച്ചയ്ക്ക് 12ന് 38.55 ശതമാനവും ഒന്നിന് 44.79 ശതമാനവും രണ്ടിന് 49.11 ശതമാനവും ഉച്ചയ്ക്ക് ശേഷം മൂന്നിന് 53.65 ശതമാനവും നാലിന് 58.99 ശതമാനവും അഞ്ചിന് 62.17 ശതമാനവും ആറിന് 63.61 ശതമാനവും ഏഴിന് 63.82 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയത്.

ആറന്മുളയില്‍ രാവിലെ എട്ട് വരെ 8.44 ശതമാനവും ഒന്‍പതിന് 16.63 ശതമാനവും 10ന് 24.74 ശതമാനവും 11ന് 32.60 ശതമാനവും ഉച്ചയ്ക്ക് 12ന് 40.31 ശതമാനവും ഒന്നിന് 46.59 ശതമാനവും രണ്ടിന് 51.23 ശതമാനവും ഉച്ചയ്ക്ക് ശേഷം മൂന്നിന് 55.79 ശതമാനവും നാലിന് 60.66 ശതമാനവും അഞ്ചിന് 64.02 ശതമാനവും ആറിന് 65.24 ശതമാനവും ഏഴിന് 65.45 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയത്.

കോന്നിയില്‍ രാവിലെ എട്ട് വരെ 8.43 ശതമാനവും ഒന്‍പതിന് 17.20 ശതമാനവും 10ന് 25.62 ശതമാനവും 11ന് 34.21 ശതമാനവും ഉച്ചയ്ക്ക് 12ന് 42.36 ശതമാനവും ഒന്നിന് 49.51 ശതമാനവും രണ്ടിന് 54.91 ശതമാനവും ഉച്ചയ്ക്ക് ശേഷം മൂന്നിന് 60.06 ശതമാനവും നാലിന് 65.96 ശതമാനവും അഞ്ചിന് 69.81 ശതമാനവും ആറിന് 71.19 ശതമാനവും ഏഴിന് 71.42 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയത്.

അടൂരില്‍ രാവിലെ എട്ട് വരെ 8.66 ശതമാനവും ഒന്‍പതിന് 17.73 ശതമാനവും 10ന് 26.25 ശതമാനവും 11ന് 34.77 ശതമാനവും ഉച്ചയ്ക്ക് 12ന് 43.01 ശതമാനവും ഒന്നിന് 50.03 ശതമാനവും രണ്ടിന് 55.40 ശതമാനവും ഉച്ചയ്ക്ക് ശേഷം മൂന്നിന് 60.59 ശതമാനവും നാലിന് 66.30 ശതമാനവും അഞ്ചിന് 70.23 ശതമാനവും ആറിന് 71.78 ശതമാനവും ഏഴിന് 72.04 ശതമാനവും വോട്ടാണ് രേഖപ്പെടുത്തിയത്.

Next Story

RELATED STORIES

Share it