Thiruvananthapuram

നാവായിക്കുളം വെള്ളൂര്‍കോണം മുസ്‌ലിം പള്ളിക്ക് നേരെ കല്ലേറ്; ആക്രമണം നടത്തിയ ആളെ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടി

കല്ലേറില്‍ പള്ളിയുടെ ഡിജിറ്റല്‍ ബോര്‍ഡ് തകര്‍ന്നു. ഇടമണ്‍നില കൈപ്പള്ളി നാഗരുകാവിന് നേരെയും സാമൂഹികവിരുദ്ധ ആക്രമണമുണ്ടായി

നാവായിക്കുളം വെള്ളൂര്‍കോണം മുസ്‌ലിം പള്ളിക്ക് നേരെ കല്ലേറ്;  ആക്രമണം നടത്തിയ ആളെ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടി
X

കല്ലമ്പലം: നാവായികുളം വെള്ളൂര്‍കോണം മുസ്‌ലിംപള്ളിക്ക് നേരെ കല്ലേറ് നടത്തിയ ആളെ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടി. കിളിമാനൂര്‍ സ്വദേശിയായ സുധീരനെയാണ് നാട്ടുകാര്‍ പിടികൂടി കല്ലമ്പലം പോലിസില്‍ ഏല്‍പ്പിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വെള്ളൂര്‍ക്കോണം മുസ്‌ലിം പള്ളിക്ക് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ പള്ളിയുടെ ഡിജിറ്റല്‍ ബോര്‍ഡ് തകര്‍ന്നു. ശബ്ദം കേട്ട് എത്തിയ അയല്‍വാസികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ച സുധീരനെ നാവായിക്കുളം സ്‌കൂളിന് സമീപത്ത് നിന്ന് പിടികൂടി. പിടികൂടിയ ഇയാളെ ഉടന്‍ തന്നെ കല്ലമ്പലം പോലിസില്‍ എല്‍പിക്കുകയായിരുന്നു. കല്ലേറില്‍ പള്ളിയുടെ ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് തകര്‍ന്നു.

വെള്ളൂര്‍കോണം പള്ളി ആക്രമണത്തില്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി എസ് നിസാര്‍ കല്ലമ്പലം പോലിസില്‍ പരാതി നല്‍കി.

അതേസമയം, നാവായിക്കുളം മുക്കുകട ഇടമണ്‍നില കൈപ്പള്ളി നാഗരുകാവിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ഒന്നിടവിട്ട ദിവസങ്ങളിലായി രാത്രിയിലാണ് ആക്രമണം നടന്നത്. കൈപ്പള്ളിയില്‍ നാഗരുകാവ്മാടന്‍ നടയിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. വൈകീട്ട് ക്ഷേത്രത്തില്‍ വിളക്ക് കൊളുത്താന്‍ എത്തിയവരാണ് പ്രതിഷ്ഠകള്‍ ഇല്ലെന്ന് കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൊട്ടടുത്ത് പല ഭാഗത്തായി വിഗ്രഹങ്ങള്‍ ചിതറി കിടക്കുന്നത് കണ്ടത്. ക്ഷേത്രത്തിലെ വഞ്ചിയും കുത്തിപൊളിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. കാവ് ഭാരവാഹികള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലിസ് എത്തി അന്വേഷണം നടത്തിവരുകയാണ്.

രണ്ട് ആഴ്ച മുന്‍പാണ് മരുതിക്കുന്ന് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റിന്റെ വീട്ടിന് നേരെ സാമൂഹ്യ വിരുദ്ധര്‍ ഒഴിഞ്ഞ മദ്യകുപ്പിയെറിഞ്ഞത്.

പള്ളി ആക്രമിച്ച ആളാണോ കാവിലെ വിഗ്രഹങ്ങളും തകര്‍ത്തത് എന്നത് ഇനിയും വ്യക്തമല്ല. നാട്ടിലെ മത സൗഹര്‍ദ്ധം തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇരു സംഭവങ്ങളിലെയും ദുരുഹത മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it