Thiruvananthapuram

ശംഖുമുഖം തീരത്തെ ഉല്‍സവ ലഹരിയിലാഴ്ത്താന്‍ നാളെമുതല്‍ ബീച്ച് കാര്‍ണിവല്‍

കലാ വിന്യാസങ്ങള്‍, ഫുഡ് കോര്‍ട്ട്, ആരോഗ്യ പ്രദര്‍ശനം, പുസ്തകമേള എന്നിവയും ബീച്ച് കാര്‍ണിവലിന്റെ ഭാഗമായുണ്ട്.

ശംഖുമുഖം തീരത്തെ ഉല്‍സവ ലഹരിയിലാഴ്ത്താന്‍ നാളെമുതല്‍ ബീച്ച് കാര്‍ണിവല്‍
X

തിരുവനന്തപുരം: കോര്‍പറേഷനു കീഴിലുള്ള ശംഖുമുഖം ആര്‍ട് മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച് കാര്‍ണിവലിന് നാളെ തുടക്കം. ശംഖുമുഖം തീരത്തെ വിവിധ നിറങ്ങളില്‍ ആറാടിക്കുന്ന സിംക്രണൈസ്ഡ് ലൈറ്റിങാണ് ബീച്ച് കാര്‍ണിവലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. 28 വരെ ബീച്ച് കാര്‍ണിവല്‍ നീളും. എല്ലാ ദിവസവും വൈകിട്ട് വിവിധ കായിക മല്‍സരങ്ങളും രാത്രി കലാപരിപാടികളും അരങ്ങേറും. തലസ്ഥാന നഗരത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനോടൊപ്പം വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയും ബീച്ച് കാര്‍ണിവലില്‍ കൈകോര്‍ക്കുന്നുണ്ട്.

നാളെ വൈകീട്ട് ആറിന് മന്ത്രി എ കെ ബാലന്‍ കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ വി കെ പ്രശാന്ത് അധ്യക്ഷത വഹിക്കും. കലാ വിന്യാസങ്ങള്‍, ഫുഡ് കോര്‍ട്ട്, ആരോഗ്യ പ്രദര്‍ശനം, പുസ്തകമേള എന്നിവയും ബീച്ച് കാര്‍ണിവലിന്റെ ഭാഗമായുണ്ട്. കാര്‍ണിവലില്‍ എത്തുന്നവരുടെ പോര്‍ട്രെയ്റ്റുകള്‍ ചിത്രകലാ വിദ്യാര്‍ഥികള്‍ തല്‍സമയം വരച്ചുനല്‍കും. ബീച്ച് കാര്‍ണിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ശംഖുമുഖം ആര്‍ട് മ്യൂസിയത്തില്‍ നടന്നുവരുന്ന 'ബോഡി' പ്രദര്‍ശനം സംസ്ഥാനത്തെ കലാസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി വരികയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 55 കലാകാരരാണ് ഈ പ്രദര്‍ശനത്തില്‍ ചിത്രങ്ങളും ശില്‍പങ്ങളും കലാവിന്യാസങ്ങളുമായി അണിനിരന്നിട്ടുള്ളത്. മ്യൂസിയം സന്ദര്‍ശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it