Thiruvananthapuram

കിണറ്റിലകപ്പെട്ട അച്ഛനേയും മകനേയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

വീട്ടുമുറ്റത്തെ 40 അടിയോളം ആഴമുള്ള കിണറ്റിൽ മകൻ വീണതിനെ തുടർന്ന് പിതാവ് രക്ഷിക്കാൻ ചാടുകയായിരുന്നു.

കിണറ്റിലകപ്പെട്ട അച്ഛനേയും മകനേയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
X

തിരുവനന്തപുരം: ആറ്റിങ്ങലിൽ കിണറ്റിലകപ്പെട്ട അച്ഛനേയും മകനേയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ആറ്റിങ്ങൽ ചാത്തൻ പറ നസീം മൻസിലിൽ മുഹമ്മദ് നസീം (17) ആണ് ഇന്ന് രാവിലെ ആറ് മണിക്ക് വീട്ട് മുറ്റത്തെ 40 അടിയോളം ആഴമുള്ള കിണട്ടിൽ കാൽവഴുതി വീണത്. മകനെ രക്ഷിക്കാനായി പിതാവായ നൗഷാദ് കൂടെ ചാടുകയായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആറ്റിങ്ങൽ ഫയർ ഫോഴ്സ് ടീമംഗങ്ങളായ ജി മധുസൂദനൻ നായർ, സി ആർ ചന്ദ്രമോഹൻ, എസ് അനിമോൻ, മനുവിനായർ, സജിം, ശ്രീരൂപ്‌, വിപിൻ, സന്തോഷ്, ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടു പേരെയും നിസ്സാര പരിക്കുകളോടെ കരക്കെത്തിച്ചു. തുടർന്ന് ഫയർഫോഴ്സ് ആമ്പുലൻസിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Next Story

RELATED STORIES

Share it