- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം: വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി മദ്യവില്‍പ്പന നിര്‍ത്തിവച്ച സാഹചര്യം പ്രയോജനപ്പെടുത്തി മദ്യരഹിത സമൂഹം സൃഷ്ടിക്കാനുള്ള അവസരം ഇല്ലാതാക്കി കേരളത്തില്‍ വീണ്ടും മദ്യം ഒഴുക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഷാപ്പുകളില്‍ നിന്ന് പാത്രങ്ങളില്‍ കള്ള് വിതരണം ചെയ്ത സര്‍ക്കാര്‍ ഇപ്പോള്‍ ബാറുകളില്‍ നിന്ന് മദ്യത്തിന്റെ പാര്‍സല്‍ വില്‍പ്പനയ്ക്കായി അബ്കാരി നിയമം ഭേദഗതി ചെയ്തിരിക്കുന്നു. ഇത് വീണ്ടും മദ്യം വ്യാപകമാക്കുന്നതിന് വഴിയൊരുക്കും. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ വരെ മദ്യം നല്‍കി ജനങ്ങളെ മദ്യത്തില്‍ മുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബാറുടമകള്‍ക്ക് വന്‍ ലാഭം കൊയ്യാന്‍ അവസരമൊരുക്കി മദ്യ ലോബിയോടുളള വിധേയത്വം ഇതിലൂടെ സര്‍ക്കാര്‍ പ്രകടമാക്കിയിരിക്കുന്നു.
ലോക് ഡൗണ്‍ കാലത്ത് പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് ഫീ അടക്കാനുള്ള സൗകര്യം അനുവദിച്ച് മദ്യവര്‍ജ്ജനമല്ല മദ്യ വ്യാപനമാണ് തങ്ങളുടെ നയം എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മദ്യപാന ശീലത്തിന് അടിപ്പെട്ട മദ്യപാനികളുടെ വ്യക്തിപരമായ നിലപാടായിട്ടല്ല ജനക്ഷേമം ലക്ഷ്യംവയ്ക്കുന്ന ഒരു സര്‍ക്കാരിന്റെ ഭരണ നയമായിട്ടാണ് മദ്യവര്‍ജ്ജനം മാറേണ്ടത്. അതിന് പകരം ജനങ്ങളുടെ മദ്യപാനശീലം വന്‍ വരുമാനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്ന അധപതിച്ച നടപടിയാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മദ്യ ലഭ്യത വര്‍ദ്ധിപ്പിച്ച് ആദ്യം ജനങ്ങളെ മദ്യാസക്തരാക്കുകയും മദ്യപാനികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ട് പിന്നീട് മദ്യത്തിന് ഭീമമായ നികുതി ചുമത്തി സാധാരണക്കാരെ കൊള്ളയടിക്കുന്ന ചൂഷക ശക്തിയായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. എന്നിട്ട് വിമുക്തി പ്രചാരണം നടത്തി ജനങ്ങളെ വിഢ്ഢികളാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ആയിരക്കണക്കിന് കുടുംബങ്ങള്‍ നേടിയെടുത്ത സ്വസ്ഥത തകര്‍ക്കുന്ന ഇടതു സര്‍ക്കാറിന്റെ മദ്യ വ്യാപന നയത്തിനെതിരേ ശക്തമായ ജനരോഷം ഉയരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
അമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT