Thiruvananthapuram

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കടലില്‍ ചാടിയ ജോണ്‍സന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കഴിഞ്ഞ 21നാണ് ചെറിയതുറ സ്വദേശി ജോണ്‍സനെ കാണാതായത്. 23നാണ് മൃതദേഹം കണ്ടെത്തുന്നത്.

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കടലില്‍ ചാടിയ ജോണ്‍സന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി
X

തിരുവനന്തപുരം: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ മരണപ്പെട്ട ലൈഫ് ഗാര്‍ഡ് ജോണ്‍സണ്‍ ഗബ്രിയേലിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ജോണ്‍സന്റെ ഭാര്യക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലാവും ജോലി നല്‍കുക.

ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കഴിഞ്ഞ 21നാണ് ചെറിയതുറ സ്വദേശി ജോണ്‍സനെ കാണാതായത്. 23നാണ് മൃതദേഹം കണ്ടെത്തുന്നത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി കടലില്‍ ചാടുന്നത് കണ്ട് രക്ഷിക്കാന്‍ ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷിച്ചു കരയില്‍ എത്തിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് പാറയിൽ തലയടിച്ച് ജോണ്‍സന് ബോധം നഷ്ടമായി. തുടര്‍ന്ന് ജോണ്‍സനെ കാണാതാവുകയായിരുന്നു.

Next Story

RELATED STORIES

Share it