Thiruvananthapuram

ആയുര്‍വേദ കോളജില്‍ ഒപി ടിക്കറ്റിനും പാര്‍ക്കിങ്ങിനുമുള്ള ഫീസ് ഇരട്ടിയാക്കി; പ്രതിഷേധവുമായി എസ്ഡിപിഐ

നേരത്തെ രണ്ടു രൂപയായിരുന്ന ഒപി ടിക്കറ്റ് അഞ്ചു രൂപയായി വര്‍ധിപ്പിച്ചു. ബൈക്ക് പാര്‍ക്കിങ്ങ് രണ്ട് രൂപയായിരുന്നത് അഞ്ചായി. അഞ്ച് രൂപയായിരുന്ന കാര്‍ പാര്‍ക്കിങ് 15 രൂപയാക്കിയും വര്‍ധിപ്പിച്ചു.

ആയുര്‍വേദ കോളജില്‍ ഒപി ടിക്കറ്റിനും പാര്‍ക്കിങ്ങിനുമുള്ള ഫീസ് ഇരട്ടിയാക്കി; പ്രതിഷേധവുമായി എസ്ഡിപിഐ
X

തിരുവനന്തപുരം: തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ ഒപി ടിക്കറ്റിനും പാര്‍ക്കിങ്ങിനും അമിത തുക ഈടാക്കുന്നതായി പരാതി. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ആയുര്‍വേദ ആശുപത്രിയിലാണ് അമിത ഫീസ് ഈടാക്കുന്നത്. നേരത്തെ രണ്ടു രൂപയായിരുന്ന ഒപി ടിക്കറ്റ് അഞ്ചു രൂപയായി വര്‍ധിപ്പിച്ചു. ബൈക്ക് പാര്‍ക്കിങ്ങ് രണ്ട് രൂപയായിരുന്നത് അഞ്ചായി. അഞ്ച് രൂപയായിരുന്ന കാര്‍ പാര്‍ക്കിങ് 15 രൂപയാക്കിയും വര്‍ധിപ്പിച്ചു.

ആശുപത്രി വികസന കമ്മിറ്റിയാണ് ഫീസുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെയോ ആശുപത്രി സൂപ്രണ്ടിന്റെയോ സമ്മതത്തോടെയല്ല ഈ വര്‍ധനവ് എന്നാണ് അറിയാന്‍ കഴിയുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് സര്‍ക്കാര്‍ ആയുര്‍വേദ ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തുന്നത്. അവര്‍ വരുന്ന ബൈക്കിനും ടാക്‌സിക്കുമാണ് അമിത ഫീസ് ഈടാക്കുന്നത്.

പാവപ്പെട്ട രോഗികളുടെ കയ്യില്‍ നിന്നും ഈടാക്കുന്ന അമിത ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന ആയൂര്‍വേദ കോളജ് സൂപ്രണ്ടിനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കി.

ഫീസുകള്‍ ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. ഇത് അധികാരികള്‍ അറിഞ്ഞു കൊണ്ടാണോ എന്ന് അറിയേണ്ടതുണ്ട്. സ്ഥാപിത താല്‍പര്യങ്ങള്‍ക്കായി രോഗികളില്‍ നിന്ന് അമിത തുക ഈടാക്കുന്നത് ശരിയല്ലെന്നും ഫീസ് കുറക്കാന്‍ സന്നദ്ധമായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്് പോകുമെന്നും ജലീല്‍ കരമന പറഞ്ഞു.

Next Story

RELATED STORIES

Share it