Thiruvananthapuram

മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ പോലിസുകാര്‍ക്ക് ഹാറ്റ്‌സിലേക്ക് വിളിക്കാം

മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ പോലിസുകാര്‍ക്ക് ഹാറ്റ്‌സിലേക്ക് വിളിക്കാം
X

തിരുവനന്തപുരം: ജോലിസംബന്ധമായും വ്യക്തിപരമായും പോലിസുകാര്‍ക്കുണ്ടാവുന്ന മാനസികസംഘര്‍ഷം ലഘൂകരിക്കുന്നതിന് ഹാറ്റ്‌സ് (ഹെല്‍പ് ആന്റ് അസിസ്റ്റന്‍സ് റ്റു ടാക്കിള്‍ സ്‌ട്രെസ്സ്) ലേയ്ക്ക് വിളിക്കാം. 9495363896 എന്ന നമ്പരാണ് ഇതിനായി നല്‍കിയിരിക്കുന്നത്.

മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പോലിസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സലിങ് നല്‍കുന്നതിന് തിരുവനന്തപുരത്ത് എസ്എപി ക്യാംപില്‍ 2019 ല്‍ ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയാണ് ഹാറ്റ്‌സ്. കൗണ്‍സലിങ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കാനും അര്‍ഹമായ യാത്രാബത്ത, ദിനബത്ത എന്നിവ നല്‍കാനും നിര്‍ദേശമുണ്ട്. വിദഗ്ദ്ധരായ മന:ശാസ്ത്രജ്ഞരുടേയും കൗണ്‍സലര്‍മാരുടെയും സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it