Thiruvananthapuram

ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു
X

തിരുവനന്തപുരം: തിരുമലയില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ നവാസിനെയാണ് ജില്ലാ നേതാക്കള്‍ സന്ദര്‍ശിച്ചത്.

കേരളത്തില്‍ വ്യാപക അക്രമത്തിന് ആര്‍എസ്എസ് ശ്രമിക്കുന്നതിന്റെ ഭാഗമാണ് തിരുമലയിലെ അക്രമമെന്ന് സന്ദര്‍ശനശേഷം എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ 70ഓളം വരുന്ന ആര്‍എസ്എസ് അക്രമികള്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. ആര്‍എസ്എസിന്റെ സംസ്ഥാനതല ഗൂഢാലോചനയുടെ ഭാഗമാണ് ഈ അക്രമം. ഹലാല്‍ വിവാദം ഉള്‍പ്പെടെ ഇളക്കിവിട്ടു, മുസ്‌ലിംകള്‍ക്കെതിരേ അക്രമം അഴിച്ച് വിടാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഈ അക്രമം. പോലിസ് സാന്നിദ്ധ്യത്തിലായിരുന്നു അക്രമികള്‍ അഴിഞ്ഞാടിയത്.

തിരുമലയില്‍ ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന ദേശീയ കാംപയിന്റെ ഭാഗമായി കൊടികെട്ടുകയായിരുന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് ഗുണ്ടകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആര്‍എസ്എസിന്റെ ഗൂഢ പദ്ധതികള്‍ക്കെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ജില്ലാ ഉപാധ്യക്ഷന്‍ ജലീല്‍ കരമന ഒപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it