- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്ഷേമ പെന്‍ഷന്‍ ഏവര്‍ക്കും തുല്യമായി നല്‍കണം: ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍
കഴിഞ്ഞ കാലഘട്ടങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഏവര്‍ക്കും മനസിലാകുന്ന സത്യമാണ്. ഈ വിഷയത്തില്‍ ഏവരും ഒരേ മനസോടെ ജാതി മത വര്‍ണ്ണ രാഷ്ട്രീയ വിത്യാസം ഇല്ലാതെ ഒരുമിച്ചു പോരാടാന്‍ തയ്യാര്‍ ആകണമെന്ന് ഏവരും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ വ്യക്തമായ കണക്ക് നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു.
2018-19 വര്‍ഷത്തെ കേരളത്തിന്റെ
നികുതി വരുമാനം 50,644 കോടി
കേന്ദ്ര സഹായം 19,038 കോടി
മൊത്തം വരുമാനം 69,682 കോടി
ചിലവ്
ശമ്പളം 31,406 കോടി
പെന്‍ഷന്‍ 19,011 കോടി
മൊത്തം ചിലവ് 50,417 കോടി
അതായത് ശമ്പളവും പെന്‍ഷനും ചേര്‍ന്ന് നികുതി വരുമാനത്തിന്റെ 72.3 ശതമാനം. ഇനി പലിശയും കടം തിരിച്ചടവും ഇതില്‍ കൂട്ടിയിട്ടില്ല. 2020-2021 ലേക്കുള്ള ബജറ്റില്‍ ഈ ശതമാനം തന്നെയാണ് 2018-19 വര്‍ഷത്തെ കണക്കായി കാണിച്ചിരിക്കുന്നത്.
ശമ്പള ചിലവിനെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ ശരാശരി ശമ്പളം 52,000 രൂപ കിട്ടും. കൈക്കൂലിയും പാരിതോഷികങ്ങളും പുറമെ. ഉയര്‍ന്ന ശമ്പളം തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ വാങ്ങട്ടെ. സര്‍വീസില്‍ നിന്നും 56 ാമത്തെ
വയസ്സില്‍ വിരമിക്കുമ്പോള്‍ റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റി എല്ലാം ചേര്‍ത്ത് വലിയ ഒരു തുകയാണ് അവര്‍ കൈപ്പറ്റുന്നത്. അതോടെ അവരുടെ സര്‍വീസ് കഴിഞ്ഞു. പിന്നെ അവര്‍ സര്‍വീസില്‍ ഇല്ലാത്ത കാലത്ത് വാങ്ങുന്ന പെന്‍ഷന്‍ ഒരു ക്ഷേമ പെന്‍ഷന്‍ പോലെ മാത്രമാണ്. ഈ പെന്‍ഷന്‍ അവര്‍ക്ക് ലഭിക്കുന്ന പോലെ വാര്‍ധക്യ കാലത്ത് ജീവിക്കാനാവശ്യമായ ഒരു തുക 60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും മിനിമം പതിനായിരം രൂപയെങ്കിലും ലഭിക്കണം. അതിന്നായി ഇപ്പോള്‍ വലിയ തുക പെന്‍ഷനായി ലഭിക്കുന്നവര്‍ക്ക് അത് പുനഃക്രമീകരിച്ച് എല്ലാവര്ക്കും തുല്യ നീതി നടപ്പാക്കാനും സാധ്യമാണ്. ജനങ്ങള്‍ സംഘടിച്ച് ആവശ്യപ്പെടുക മാത്രമാണ് ചെയ്യേണ്ടത്. ഒരു സര്‍ക്കാരിനും നമ്മളെ അവഗണിക്കാനാവില്ല.
സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചാല്‍ പെന്‍ഷന്‍ വാങ്ങുന്നവരും അറുപതു വയസിനു മുകളില്‍ പ്രായം ഉള്ളവര്‍ക്കും തുല്യമായ പെന്‍ഷന്‍ ലഭ്യമാക്കി എടുക്കുവാന്‍ നമ്മള്‍ ശ്രമിക്കണം. ഇന്ത്യന്‍ ജനതയും മനുഷ്യാവകാശവും എന്ന വിഷയത്തോടനുബന്ധിച്ചു നടന്ന ഓണ്‍ലൈന്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആലുവ എം. ബി. ജലീല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് മനു മോഹന്‍, സംസ്ഥാന ട്രഷറര്‍ തൊടുപുഴ ചെറിയാന്‍ തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റ് സലിം കല്ലാറ്റുമുക്ക്, ജില്ലാ നേതാക്കള്‍ ആയ കാഞ്ഞങ്ങാട് ബക്കര്‍, കണ്ണൂര്‍ രമേശ്, കോഴിക്കോട് ജബ്ബാര്‍ ഹാജി, മലപ്പുറം അഷ്റഫ് കാപ്പാടന്‍, തൃശൂര്‍ അഡ്വക്കേറ്റ് ദിപിന്‍, എറണാകുളം മധുസൂദനന്‍, ആലപ്പുഴ ഹരിപ്പാട് സതീഷ്, കരുനാഗപ്പള്ളി അബ്ദുല്‍ റഷീദ്, പന്തളം റോയ് ഡി സില്‍വ, ഇടുക്കി തൊടുപുഴ അനീസ് മുഹമ്മദ്, തിരുവനന്തപുരം അബ്ദുല്‍ ലത്തീഫ് കല്ലാട്ട് മുക്ക്, വയനാട് ബത്തേരി ഷാജി, വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ഉഷ കുമാരി ടീച്ചര്‍, വനിതാ വിഭാഗം സംസ്ഥാന ജില്ലാ നേതാക്കള്‍ ആയ സുഹ്‌റ മലപ്പുറം,ശോഭന മധുസൂദനന്‍, കല സഞ്ജീവ്, ഖദീജ ടീച്ചര്‍, ഹസീന ഷാഹുല്‍ ഹമീദ്, റംലത്ത് പാലക്കാട്, സുനിത വയനാട് തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT