Thrissur

മാള - അന്നമനട പൊതുമരാമത്ത് റോഡില്‍ നടപ്പാത നിര്‍മിക്കും

മാള - അന്നമനട പൊതുമരാമത്ത് റോഡില്‍ നടപ്പാത നിര്‍മിക്കും
X

മാള: മാള അന്നമനട പൊതുമരാമത്ത് റോഡിന്റെ മാള പോലിസ് സ്‌റ്റേഷന്‍ മുതല്‍ സര്‍ക്കാര്‍ ആശുപത്രി വരെയുള്ള ഭാഗത്ത് നടപ്പാത നിര്‍മാണത്തിന് എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ കടന്നു പോവുന്ന തിരക്കുപിടിച്ച റോഡിന്റെ ആ ഭാഗത്ത് സെമിത്തേരിയുടെ ആസ്തിയില്‍ തന്നെ നിലനിര്‍ത്തി നടപ്പാത പണിയുകയും അതിനുപുറകിലായി മതില്‍ പണിയാനും പടിഞ്ഞാറ് ഭാഗത്ത് ഉള്ളിലോട്ടു വളച്ചു കവാടം ഉണ്ടാക്കണമെന്നും അതിനായി നിലവിലുള്ള ഡിസൈനും എസ്റ്റിമേറ്റും പുതുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കാനും ഉദ്യോഗസ്ഥരോട് എംഎല്‍എ ആവശ്യപ്പെട്ടു.

ജൂത സിനഗോഗും സെമിത്തേരിയും സംരക്ഷിത സ്മാരകങ്ങള്‍ ആയി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കൂടാതെ ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് ഇടപെട്ടുകൊണ്ട് അതിര്‍ത്തി അളന്നു തിട്ടപ്പെടുത്തി നിശ്ചയിയിച്ചിട്ടുള്ളതുമാണ്. അതുകൊണ്ട് സെമിത്തേരിയുടെ ചുറ്റുമതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം എങ്ങിനെയാണ് നിര്‍മ്മാണ രീതി എന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് അറിയാന്‍ വേണ്ടി അത് വിശദീകരിക്കാന്‍ ചുമതലപ്പെട്ട എഞ്ചിനീയര്‍ എം എല്‍ എ ഓഫീസില്‍ വെച്ച് വിശദീകരിച്ചിരുന്നു. അന്ന് എം എല്‍ എ എഞ്ചിനീയറോട് ആവശ്യപ്പെട്ടിരുന്നത് നിലവിലെ നിശ്ചയിച്ച അതിര്‍ത്തിക്ക് ഉള്ളിലായിരിക്കണം പുതിയ ചുറ്റുമതിലെന്നാണ്. ചുറ്റുമതില്‍ പണിയുന്നതോടെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ദുരിതവും അപകടകരമായതുമായ യാത്രയാകുമെന്ന് തേജസ് ന്യൂസ് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it