Thrissur

സംസ്ഥാനത്ത് ഒരു സ്‌പോര്‍ട്‌സ് ഡിവിഷന്‍ കൂടി അനുവദിച്ചു

സംസ്ഥാനത്ത് ഒരു സ്‌പോര്‍ട്‌സ് ഡിവിഷന്‍ കൂടി അനുവദിച്ചു
X

തിരുവനന്തപുരം: കായിക വികസനം ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഒരു സ്‌പോര്‍ട്‌സ് ഡിവിഷന്‍ കൂടി അനുവദിച്ചു. കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന് സമാനമായി കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ഉത്തരവായത്. മധ്യകേരളത്തിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കുന്നതാണ് തീരുമാനം. ആദ്യ ഘട്ടമായി ഏഴ്, എട്ട് ക്ലാസുകളിലായി 30 വീതം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് കായിക ഡിവിഷനുകള്‍ തുടങ്ങും. ഇതിനാവശ്യമായ പരിശീലകരെയും ജീവനക്കാരെയും നിയമിക്കാന്‍ നടപടി ആരംഭിച്ചു. കായിക ഉപകരണങ്ങളും സ്‌പോര്‍ട്‌സ് കിറ്റും തയ്യാറാവുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു.

Another sports division has been sanctioned in the state

Next Story

RELATED STORIES

Share it