- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 93 പേര്‍ക്ക് കൂടി കൊവിഡ്; 145 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1382 ആണ്. തൃശൂര്‍ സ്വദേശികളായ 50 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4813 ആണ്.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 145 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1382 ആണ്. തൃശൂര്‍ സ്വദേശികളായ 50 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4813 ആണ്. ഇതുവരെ രോഗമുക്തരായത് 3373 പേര്‍.
രോഗം സ്ഥിരീകരിച്ചവരില്‍ 91 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 12 പേരുടെ രോഗ ഉറവിടമറിയില്ല. ദയ ക്ലസ്റ്റര്‍ 02, പരുത്തിപ്പാറ ക്ലസ്റ്റര്‍ 08, ചാലക്കുടി ക്ലസ്റ്റര്‍ 01, എലൈറ്റ് ക്ലസ്റ്റര്‍ 01, എ ആര്‍ ക്യാമ്പ് 01, അഴീക്കോട് ക്ലസ്റ്റര്‍ 04, സ്പിന്നിങ്ങ് മില്‍ ക്ലസ്റ്റര്‍ 06, വാടാനപ്പിളളി ഫുഡ് മസോണ്‍ 13, വാടാനപ്പിളളി ഫിഷ് മാര്‍ക്കറ്റ് 04, ആരോഗ്യപ്രവര്‍ത്തകര്‍ 01, മറ്റ് സമ്പര്‍ക്കം 38, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 02 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. രോഗം സ്ഥിരീകരിച്ചവരില്‍ 60 വയസ്സിന് മുകളില്‍ പ്രായമുളള 4 പുരുഷന്‍മാരും 3 സ്ത്രീകളും 10 വയസ്സില്‍ താഴെ പ്രായമുളള 4 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. വ്യാഴാഴ്ചയിലെ കണക്ക്: ഗവ. മെഡിക്കല്‍ കോളജ് ത്യശ്ശൂര്‍ 105, സിഎഫ്എല്‍ടിസി ഇഎസ്‌ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 52, എംസിസിഎച്ച് മുളങ്കുന്നത്തുകാവ് 49, ജിഎച്ച് തൃശ്ശൂര്‍ 13, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 53, കില ബ്ലോക്ക് 1, തൃശ്ശൂര്‍76, കില ബ്ലോക്ക് 2 തൃശ്ശൂര്‍ 30, വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക് 1 വേലൂര്‍ 143, വിദ്യ സിഎഫ്എല്‍ടിസി ബ്ലോക്ക് 2, വേലൂര്‍ 157, എംഎംഎം കൊവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍ 40, ചാവക്കാട് താലൂക്ക് ആശുപത്രി 23, ചാലക്കുടി താലൂക്ക് ആശുപത്രി 13, സിഎഫ്എല്‍ടിസി കൊരട്ടി 49, കുന്നംകുളം താലൂക്ക് ആശുപത്രി 13, ജിഎച്ച് ഇരിങ്ങാലക്കുട 15, ഡിഎച്ച് വടക്കാഞ്ചേരി 5, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ 12, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ത്യശ്ശൂര്‍ 14, മദര്‍ ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ 1, എലൈറ്റ് ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ 7, പി. സി. തോമസ് ഹോസ്റ്റല്‍ ത്യശ്ശൂര്‍190. 229 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
8954 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 201 പേരെ വ്യാഴാഴ്ച (സെപ്റ്റംബര്‍ 03) ആശുപത്രികളില്‍ പുതിയതായി പ്രവേശിപ്പിച്ചു. 1152 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. വ്യാഴാഴ്ച (സെപ്റ്റംബര്‍ 03) 1609 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 90944 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
വ്യാഴാഴ്ച 359 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 81 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി. വ്യാഴാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 460 പേരെ ആകെ സ്‌ക്രീന്‍ ചെയ്തു.
RELATED STORIES
''മതമൈത്രി സംരക്ഷിക്കണം'' ആരാധനാലയ സംരക്ഷണ നിയമ കേസില്‍ കക്ഷി...
16 Jan 2025 1:04 PM GMTഎടിഎമ്മില്‍ പണം നിറക്കാനെത്തിയവരെ വെടിവെച്ചു കൊന്ന് കൊള്ള; 93 ലക്ഷം...
16 Jan 2025 12:11 PM GMTബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെ;...
16 Jan 2025 12:00 PM GMTയുവതിയുടെ കൊലപാതകം;കൂടെ താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍
16 Jan 2025 11:50 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ...
16 Jan 2025 11:30 AM GMTകടന്നല്‍കുത്തേറ്റ് ചികില്‍സയിലായിരുന്ന വയോധികന് മരിച്ചു
16 Jan 2025 11:21 AM GMT