- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുന്ന മോദി സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തില്‍ പരാജയമെന്ന് ഐഎന്‍എല്‍
മാള: ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പാക്കാന്‍ ഭരണസംവിധാനമുപയോഗിക്കുന്ന മോദി സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തില്‍ അമ്പേ പരാജയമാണെന്ന് ഐഎന്‍എല്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സാലി സജീര്‍. inaugurating the formation meeting of the Indian National League Mala Panchayat Committee.ശാസ്ത്രീയവശങ്ങളെല്ലാം കാറ്റില്‍പറത്തി കൊവിഡ് കാലത്ത് പ്രധാനമന്ത്രി കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ ബുദ്ധിഭ്രമം സംഭവിച്ചവനെ പോലെയായിരുന്നു.
അഭിപ്രായം പറയുന്നവരെ തുറുങ്കിലടയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മാധ്യമ അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെതിരേ ഇന്ത്യന്‍ നാഷനല്‍ ലീഗ് ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് ജോസ് കുരിശിങ്കല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡന്റ് റിയാസ് മാള, മൊഹ്‌സിന്‍ റാഫി, ഷഫീര്‍ കുന്നത്തേരി, നിയാസ് വെള്ളാങ്കല്ലൂര്‍, മജീഷ് പുത്തന്‍ചിറ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് എം എസ് ഹസീബിനെ പ്രസിഡന്റായും ജമാല്‍ കൊതുവിലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഷാഫി ചൊവ്വരക്കാരന്‍ (ഖജാന്‍ജി), ഹലിം ഏര്‍വാടി (ജോ. സെക്രട്ടറി), ഷാഫി മാള (വൈസ് പ്രസിഡന്റ്) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
RELATED STORIES
യുവതി വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍
13 Jan 2025 4:28 PM GMTഎന്തുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്? വിശദീകരിച്ച് പി വി അന്‍വറിന്റെ...
13 Jan 2025 4:20 PM GMTകോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍
13 Jan 2025 4:11 PM GMTവയോധികനെ പലക കൊണ്ട് അടിച്ചുകൊന്നു
13 Jan 2025 3:28 PM GMTപീഡനക്കേസിലെ പരാതിക്കാരി മുഴുവന്‍ കഥയും സത്യസന്ധമായി പറയുമെന്ന്...
13 Jan 2025 3:21 PM GMTആലുവയില്‍ വിദ്യാര്‍ഥിനി സ്വകാര്യ ബസില്‍ നിന്നു തെറിച്ച് വീണ സംഭവം;...
13 Jan 2025 2:50 PM GMT