Thrissur

തൊഴില്‍ പരിശീലനം

കാര്‍ഷിക ഉല്‍പ്പന്നങ്ങളായ കിഴങ്ങുവര്‍ഗങ്ങള്‍, ചക്ക, എത്തക്കായ തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത വസ്തുക്കളുടെ ഉല്‍പ്പാദനത്തിനുള്ള പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.

തൊഴില്‍ പരിശീലനം
X

പ്രതീകാത്മക ചിത്രം

മാള: കുഴൂര്‍ ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍ രഹിതരായ 18നും 60നും ഇടയില്‍ പ്രായമായ തൊഴില്‍ രഹിതര്‍ക്ക് വരുമാനമാര്‍ഗം കണ്ടെത്തുന്നതിനുവേണ്ടി തൊഴില്‍ പരിശീലനം നല്‍കുന്നു.ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളായ കിഴങ്ങുവര്‍ഗങ്ങള്‍, ചക്ക, എത്തക്കായ തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത വസ്തുക്കളുടെ ഉല്‍പ്പാദനത്തിനുള്ള പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഈ വിഷയങ്ങളില്‍ വിദഗ്ദ്ധനായ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോക്ടര്‍ സുധീറിന്റെ നേതൃത്വത്തില്‍ ഈമാസം 27ന് രാവിലെ 11 മുതല്‍ ഒരു മണി വരെ കുഴുര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ വെച്ച് നിര്‍മ്മാണ വീഡിയോ അടക്കമുള്ള ക്ലാസ്സാണ് നല്‍കുന്നത്.

അതിനുശേഷം ഇതില്‍ താല്പര്യമുള്ളവര്‍ക്ക് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ അവിടത്തെ മെഷിനറികള്‍ പ്രയോജനപ്പെടുത്തി അവിടെ വെച്ച് ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനവും സൗജന്യമായി ഏര്‍പ്പാട് ചെയ്യും. ഇതിനുശേഷം

ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ഗ്രാമപ്പഞ്ചായത്തിലെ വ്യവസായ കോര്‍ഡിനേറ്ററെ സമീപിച്ച് സര്‍ക്കാരിന്റെ 40 ശതമാനം മുതല്‍ 60 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന സഹായങ്ങളോടെ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും സഹായ സഹകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തു തരുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it