Thrissur

യൂത്ത് കോണ്‍ഗ്രസ് ധര്‍ണ

യൂത്ത് കോണ്‍ഗ്രസ് ധര്‍ണ
X

മാള: സ്വര്‍ണക്കടത്ത് സംഘത്തിന് സംരക്ഷണം നല്‍കുന്ന പിണറായി വിജയന്‍ രാജി വെക്കുക, ലൈഫ് ഭവന പദ്ധതിയില്‍ കമ്മീഷന്‍ പറ്റിയ മന്ത്രി മൊയ്തീന്‍ രാജി വെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പുത്തന്‍ചിറ മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി.

കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി ഹക്കീം ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി വൈ അയൂബ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എന്‍ സജീവന്‍, മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി പി പരമേശ്വരന്‍ നമ്പൂതിരി, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് ഔസേപ്പച്ചന്‍ ജോസ്, അനൂപ് ആനപ്പാറ, ജോജി പയ്യപ്പിള്ളി, എം എ കൊച്ചുമൊയ്ദീന്‍, പി എസ് സുഭാഷ്, ജോപ്പി മങ്കിടിയാന്‍, വിവേക്, ടി വൈ ഉബൈദ്, സി പി സുരേന്ദ്രന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it