- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 266 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.19
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 266 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 285 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.19 ആണ്. 256 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60888 ആയി. 57279 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3123 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1824 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
കണിയാമ്പറ്റ 36, മേപ്പാടി 28, നെന്മേനി, തിരുനെല്ലി 18 വീതം, പനമരം 15, ബത്തേരി 13, മുപ്പൈനാട്, കോട്ടത്തറ, എടവക 12 വീതം, മുട്ടില്‍ 11, വെങ്ങപ്പള്ളി, നൂല്‍പ്പുഴ 10 വീതം, അമ്പലവയല്‍ 9, വൈത്തിരി 7, കല്‍പ്പറ്റ, മുള്ളന്‍കൊല്ലി, മാനന്തവാടി, തവിഞ്ഞാല്‍ 6 വീതം, മീനങ്ങാടി, പുല്‍പ്പള്ളി 5 വീതം, വെള്ളമുണ്ട 4, പടിഞ്ഞാറത്തറ 3, പൊഴുതന, തൊണ്ടര്‍നാട് സ്വദേശികളായ 2 പേര്‍ വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. തമിഴ്‌നാട് സ്വദേശികളായ 10 പേരാണ് ഇതര സംസ്ഥാനത്തു നിന്ന് വന്ന് രോഗബാധിതരായത്.
285 പേര്‍ക്ക് രോഗമുക്തി
ബത്തേരി 6, പൊഴുതന, നൂല്‍പ്പുഴ 2 വീതം, പൂതാടി, പനമരം, മുട്ടില്‍ സ്വദേശികളായ ഓരോരുത്തരും തമിഴ്‌നാട് സ്വദേശികളായ 11 പേരും വീടുകളില്‍ ചികില്‍സയിലായിരുന്ന 261 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
847 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.06.21) പുതുതായി നിരീക്ഷണത്തിലായത് 847 പേരാണ്. 1263 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11275 പേര്‍. ഇന്ന് പുതുതായി 72 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1906 സാംപിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 469124 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 466917 എണ്ണത്തിന്റെ ഫലം ലഭിച്ചു. 406029 പേര്‍ നെഗറ്റീവും 60888 പേര്‍ പോസിറ്റീവുമാണ്.
covid updates in Wayanad
RELATED STORIES
കോഴിക്കോട് ആക്രിക്കടയില്‍ തീപിടിത്തം
13 Jan 2025 2:31 AM GMTഹണിട്രാപ്പ് കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍; യുവാവിന്റെ ബൈക്കും സംഘം...
13 Jan 2025 2:24 AM GMTസ്പാനിഷ് സൂപ്പര്‍ കപ്പ് ബാഴ്സലോണയക്ക്; ജിദ്ദയിലെ എല്‍...
13 Jan 2025 2:14 AM GMTഅമരക്കുനിയില്‍ വീണ്ടും കടുവയെത്തി; ആടിനെ കൊന്നു
13 Jan 2025 2:06 AM GMTസ്വന്തം വിവാഹചടങ്ങില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം...
13 Jan 2025 1:56 AM GMTയാത്രക്കാരന് സ്റ്റോപ്പില്‍ ഇറങ്ങിയില്ല; പത്ത് രൂപ അധികം ചോദിച്ച്...
13 Jan 2025 1:35 AM GMT